ഗൂഡാലോചന അനേ്വഷിക്കണമെന്ന കുടുംബത്തിന്റെ പരാതിയില്‍ നടപടി വൈകുന്നു
കാട്ടിക്കുളം: തോല്‍പ്പെട്ടി അരണപ്പാറ കോട്ടക്കല്‍ തോമസിന്റെ(28) കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഡാലോചന വിശദാന്വേഷണത്തിനു വിധേയമാക്കണമെന്നാവശ്യപ്പെട്ട് കുടുംബം നല്കിയ പരാതിയില്‍ നടപടി വൈകുന്നു. തോമസിനെ വധിക്കാനുള്ള ഗൂഡാലോചനയില്‍ ഇതിനകം അറസ്റ്റിലായവര്‍ക്കു പുറമേ മറ്റുചിലര്‍ക്കും പങ്കുണ്ടെന്ന സംശയം അറിയിച്ചും ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും പൊലിസിനു നല്കിയ പരാതിയിലാണ് നടപടികള്‍ക്ക് മന്ദഗതി.
കഴിഞ്ഞ ഒക്ടോബര്‍ 15ന് രാവിലെയാണ് അരണപ്പാറയ്ക്കടുത്ത് വനാതിര്‍ത്തിയിലെ കിടങ്ങിനു സമീപം കുറ്റിക്കാട്ടില്‍ മരിച്ചനിലയില്‍ തോമസിനെ കണ്ടെത്തുന്നത്. ആനയുടെ ആക്രമണത്തില്‍ മരിച്ചുവെന്നായിരുന്നു വനം, പൊലുസ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും അനുമാനം. പിന്നീടാണ് ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞത്. നാല് പ്രതികളുള്ള കേസില്‍ പ്രദേശവാസികളായ നിസാര്‍, പ്രജീഷ്, ലിനോ മാത്യു എന്നിവരാണ് പിടിയിലായത്. നാലാം പ്രതി ഷാഹുല്‍ ഹമീദ് വിദേശത്താണ്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് അറസ്റ്റിലായവര്‍ പൊലിസിനോടു പറഞ്ഞത്. വിദേശത്തുള്ള പ്രതിയുടെ ജീപ്പ് തോമസ് വിറ്റ് പണം തിരിമറിചെയ്തുവെന്ന് പ്രചാരണമുണ്ട്. ഇത് അടിസ്ഥാനരഹിതമാണന്നും തോമസിനെ മുമ്പ് കുടകിലേക്ക് തട്ടിക്കൊണ്ട് പോയി ആളൊഴിഞ്ഞ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നതായും കുടുംബം പൊലിസിനു നല്കിയ പരാതിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."