HOME
DETAILS
MAL
'കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നിലപാടില്‍ പ്രവാസികള്‍ ദുരിതത്തിലായി'
backup
December 12 2016 | 04:12 AM
ഫറോക്ക്: മോദി സര്‍ക്കാരിന്റെ സാമ്പത്തിക നിലപാടില്‍ പ്രവാസികള്‍ ദുരിതത്തിലായിരിക്കുകയാണെന്നു രാമനാട്ടുകര മുനിസിപ്പല്‍ ഗ്ലോബല്‍ കെ.എം.സി.സി യോഗം. നിത്യചെലവിനു വേണ്ടി പ്രവാസികള്‍ അയക്കുന്ന പണം കിട്ടുന്നതിനായി മണിക്കൂറുകളാണ് വീട്ടുകാര്‍ ബാങ്കില്‍ വരിനില്‍ക്കേണ്ടി വരുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. കല്ലട മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ കെ.എം.സി.സി പ്രസിഡന്റ് ഹനീഫ പാണ്ടികശാല അധ്യക്ഷനായി. റസാഖ് ചേലക്കോട്, കള്ളിയില്‍ റഫീഖ്, മഹ്്സൂം പുതുകുളങ്ങര, പാറോല്‍ മമ്മൈസ ഹാജി, മനാഫ് കളരിക്കല്‍, എന്‍.സി ജലീഷ് അഫ്സര്‍ വി.പി സംസാരിച്ചു. സിദ്ദീഖ് വൈദ്യരങ്ങാടി സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."