കാരന്തൂര്‍ വെള്ളാരംകുന്നില്‍ കുടിവെള്ളമെത്തി
കുന്ദമംഗലം: ദീര്‍ഘകാലമായി കുടിവെള്ള ക്ഷാമത്തില്‍ വീര്‍പ്പുമുട്ടുന്ന വെള്ളാരംകുന്ന് നിവാസികള്‍ക്ക് ആശ്വാസമായി കുടിവെള്ളമെത്തി.
ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷവും ബ്ലോക്ക് പഞ്ചായത്തിന്റെ രണ്ടു ലക്ഷവും ഗ്രാമപഞ്ചായത്തിന്റെ രണ്ടു ലക്ഷം രൂപയും ചെലവഴിച്ച് നിര്‍മിച്ച വെള്ളാരംകുന്ന് മേലേതടത്തില്‍ കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം രജനി തടത്തില്‍ അധ്യക്ഷയായി. നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ സീനത്ത്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയര്പേഴ്സന് ത്രിപുരി പൂളോറ, ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയര്പേഴ്സന് ലീനാ വാസുദേവന്‍, മുന്‍ ജില്ലാ പഞ്ചായത്തംഗം പി.സി അബ്ദുല്‍ കരീം, മുന്‍ ഗ്രാമപഞ്ചായത്തംഗം അംബുജാക്ഷി അമ്മ, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ മുഹമ്മദ് അഷ്റഫ്, ടി.പി സ്വാമിക്കുട്ടി, മൊയ്തീന് കോയ കണിയാറക്കല്‍, എം.കെ മോഹന്‍ദാസ്, പി.കെ രവീന്ദ്രന്, സുനില്‍കുമാര്‍ മാമ്പ്ര, ആലി ഹാജി തടത്തില്‍, എം. രാജഗോപാല്‍ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം സ്വാഗതവും നിര്‍മാണ കമ്മിറ്റി ചെയര്മാന് സുരേന്ദ്രന് പാറോല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."