ലോക മനുഷ്യാവകാശദിനം ആചരിച്ചു
പേരാമ്പ്ര: വികലമായിക്കൊണ്ടിരിക്കുന്ന ജനാധിപത്യം പൂര്‍ണമായ അര്‍ഥത്തില്‍ നടപ്പിലാവാന്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് കൊയിലാണ്ടി താലൂക്ക് ഉപഭോക്ത സംരക്ഷണ സമിതി പേരാമ്പ്രയില്‍ സംഘടിപ്പിച്ച ലോക മനുഷ്യാവകാശ ദിനാചരണ സമ്മേളനം അഭിപ്രായപ്പെട്ടു.
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനും നിലനിര്‍ത്താനും ഉപഭോക്ത ഫോറങ്ങള്‍ക്ക് സമാനമായ രീതിയില്‍ മനുഷ്യാവകാശ ഫോറങ്ങള്‍ താലൂക്ക് തലത്തില്‍ രൂപീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കെ.ടി.ബി കല്പത്തൂര് ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് എരവട്ടൂര്‍ ബാലകൃഷ്ണന് അധ്യക്ഷനായി. കോളിയോട്ട് മാധവന് മുഖ്യപ്രഭാഷണം നടത്തി. എന്‍ ഹരിദാസ്, കല്ലോട് ഗോപാലന്, ആവള ശ്രീനിവാസന്, സദന് കല്പത്തൂര്, അഷറഫ് കല്ലോട്, ചക്രപാണി കുറ്റ്യാടി, സി.എം ബാബു, എന്‍.പി വിധു, സി.കെ ബാലകൃഷ്ണന്, അബ്ദുറഹ്മാന് സംസാരിച്ചു.
ഡോ. പ്രദീപ് കുമാര്പാമ്പിരിക്കുന്നിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ജനറല്‍ സെക്രട്ടറി ടി.പി അബ്ദുള്‍ ലത്തീഫ് സ്വാഗതവും ടി.രാജന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."