HOME
DETAILS
MAL
തിരിച്ചറിവ് നേടാന്‍ വിദ്യാര്‍ഥികള്‍ പ്രബുദ്ധരാകണം
backup
December 12 2016 | 04:12 AM
പയ്യോളി: സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ നല്കുന്ന ഫെലോഷിപ്പുകളും സ്കോളര്‍ഷിപ്പുകളും നേടുന്ന വിദ്യാര്‍ഥികള്‍ അവയുടെ മൂല്യങ്ങളെകുറിച്ച് ബോധവാന്മാരാവുകയും തിരിച്ചറിവ് നേടാന്‍ പ്രബുദ്ധരാവുകയും വേണമെന്ന് എം.ജി യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍. കുവൈറ്റ് കേരള മുസ്്ലിം അസോസിയേഷന് കോഴിക്കോട് യാര ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്കോളര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത എഴുപത് വിദ്യാര്‍ഥികള്‍ക്ക് ഒന്‍പത് ലക്ഷം രൂപയാണ് വിതരണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."