ഷാനിദിന് വേണം നിങ്ങളുടെ കൈസഹായം
ബാലുശ്ശേരി: ലുക്കീമിയ രോഗത്തിനടിമപ്പെട്ട് ഏറെക്കാലമായി തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന നന്മണ്ട നാഷനല്‍ എല്‍.പി സ്‌ക്കൂളിന് സമീപം കണ്ടിയില്‍ അന്‍വര്‍ സാദത്തിന്റെ മകന്‍ മുഹമ്മദ് ഷാനിദ് എന്ന പതിനേഴുകാരന്‍ രോഗം പൂര്‍ണമായും ഭേദമാകുമെന്ന പൂര്‍ണ വിശ്വാസത്തിലാണ്.
ചികിത്സ നടത്തി തകര്‍ന്ന കുടുംബത്തിന് മുന്നോട്ടുള്ള ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് വിദഗ്ധ ഡോക്ടമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 25 ലക്ഷം രൂപയാണ് ഇതിന് ചെലവ് വരുന്നത്.
നന്മണ്ട ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.മനോഹരന്‍, എടത്തില്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റ് ടി.കെ അബ്ദുള്‍ സത്താര്‍ ഭാരവാഹികളായ കമ്മിറ്റി നന്മണ്ട പി.എന്‍.ബിയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 4321000100132140 കഎടഇ ഇഛഉഋ: ജഡചആ 0482100.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."