HOME
DETAILS
MAL
ഉപയോഗശൂന്യമായ കണ്ണന്‍കുളം ശുചീകരിച്ചു
backup
December 12 2016 | 04:12 AM
താമരശേരി: ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ എം.എം പറമ്പ് പ്രദേശത്തെ നാല്പതു വര്‍ഷം പഴക്കമുള്ള കണ്ണന്‍കുളം ശുചീകരിച്ചു. കിനാലൂര്‍ എസ്റ്റേറ്റിന്റെ ഭാഗമായിട്ടുള്ള അഞ്ചു സെന്റ് സ്ഥലത്തു നാല്പതു വര്‍ഷം മുന്‍പ് നിര്‍മിച്ച കുളം ഉപയോഗശൂന്യമായിട്ട് ഇരുപത്തിയഞ്ചു വര്‍ഷത്തോളമായി. കിനാലൂര്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് കമ്പനി അധികൃതര്‍ നിര്‍മിച്ചതാണ് കുളം. കുഴല്‍കിണര്‍ നിര്‍മിച്ചതോടെയാണ് കുളം ഉപയോഗശൂന്യമായത്. പ്രദേശവാസികള്‍, അയല്‍സഭാ അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കാളികളായി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.കെ പ്രദീപന് ഉദ്ഘാടനം ചെയ്തു. കെ.കെ സുരേഷ്, സിദ്ദീഖ് എം.എം പറമ്പ്, ഇല്യാസ് പാടിയില്‍, ഇബ്രാഹിം പാടിയില്‍, കെ.കെ വല്സന്, രാമന്‍കുട്ടി, സി.എ. സലാം, സീനത്ത് ബഷീര്‍, റഷീദ സലാം, ഷാഹിന ഇബ്രാഹിം നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."