HOME
DETAILS
MAL
ചെന്നൈ തീരം ലക്ഷ്യമാക്കി വാര്‍ദ ചുഴലിക്കാറ്റ്: തമിഴ്നാട്ടില്‍ കനത്ത മഴ
backup
December 12 2016 | 05:12 AM
ചെന്നൈ: വാര്‍ദ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക് അടുക്കുന്നതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ കനത്ത മഴ. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, പുതുച്ചേരി മേഖലകളിലാണ് മഴ ശക്തമായുള്ളത്. ഇന്ന് ഉച്ചയോടെ തമിഴ്നാട് വഴി വാര്‍ദ ആന്ധ്രയിലേക്ക് കടക്കുമെന്നാണ് സൂചന.
ചെന്നൈ അടക്കമുള്ള നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മത്സ്യതൊഴിലാളികളോടു കടലില്‍ പോകരുതെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലും കനത്ത മഴയ്ക്ക് സാധ്യത. ചുഴലിക്കാറ്റിനെ നേരിടാന്‍ ഇരു സംസ്ഥാനങ്ങളിലും ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."