അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കാത്തവര്‍ അയോഗ്യര്‍
ചെറുവത്തൂര്‍: അവധിക്കാലം വിടപറഞ്ഞ് പുതിയ അധ്യയനവര്‍ഷം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഓരോ കുട്ടിക്കും ആയിരം പഠന മണിക്കൂര്‍ ഉറപ്പാക്കുക എന്നുള്ളതാണ് ഇത്തവണത്തെ പ്രധാനലക്ഷ്യം. ഇതിനായി പ്രത്യേക കര്‍മപദ്ധതി തന്നെ വിദ്യാഭ്യാസ വകുപ്പ് തയാറാക്കി കഴിഞ്ഞു. അവധിക്കാല അധ്യാപക പരിശീലനത്തിന്റെ അവസാനഘട്ടം ഇന്നാരംഭിച്ച് 27ന് അവസാനിക്കും. മൂന്നു ഘട്ടങ്ങളിലായുള്ള പരിശീലനത്തില്‍ എതെങ്കിലും ഒന്നില്‍ പങ്കെടുക്കാത്ത അധ്യാപകരെ വിദ്യാഭ്യാസ അവകാശനിയമ പ്രകാരം അയോഗ്യരായി കണക്കാക്കും.
അധ്യയന വര്‍ഷം അവസാനിക്കുന്നതിന് മുന്നോടിയായി ഒന്ന് മുതല്‍ ഏഴുവരെ ക്ലാസുകളിലുള്ള അധ്യാപകര്‍ക്കായി മെയ് 30, 31 തിയതികളില്‍ പഞ്ചായത്ത്, സ്‌കൂള്‍തല ശില്പശാലകള്‍ സംഘടിപ്പിക്കും. പഞ്ചായത്തുതല അധ്യാപക സംഗമത്തില്‍ പ്രഥമാധ്യാപകന്‍ ഉള്‍പ്പെടെ വിദ്യാലയത്തിലെ മുഴുവന്‍ അധ്യാപകരും, പഞ്ചായത്തംഗങ്ങളും പങ്കെടുക്കും. 2016-17 വര്‍ഷം വിദ്യാലയം ഏറ്റെടുക്കുന്ന പ്രധാനപ്പെട്ട തനത് പ്രവര്‍ത്തനങ്ങള്‍ സംഗമത്തില്‍ അവതരിപ്പിക്കും. മെയ് 31 ന് സ്‌കൂള്‍ തലത്തില്‍ അധ്യാപകര്‍ ഒത്തുചേരും. പ്രവേശനോത്സവത്തിന്റെ മുന്നൊരുക്കം എന്ന നിലയില്‍ വിദ്യാലയവും പരിസരവും ശുചിയാക്കല്‍, കിണര്‍, ടാങ്ക് വൃത്തിയാക്കല്‍, ടോയ്‌ലറ്റ് ശുചീകരണം, അപകടകരമായ മരങ്ങള്‍ നീക്കല്‍, കഞ്ഞിപ്പുര ശുചീകരണം ക്ലാസ്മുറി ഒരുക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് ഈ ദിനത്തില്‍ അധ്യാപകര്‍ ഏറ്റെടുക്കുക.
പ്രവേശനോത്സവം ഉത്സവമാക്കി മാറ്റണമെന്നും. പ്രസംഗങ്ങള്‍ ഒഴിവാക്കി കുട്ടികള്‍ക്ക് രസകരമായ അനുഭവങ്ങള്‍ ലഭിക്കുന്ന രീതിയിലായിരിക്കണം പ്രവര്‍ത്തനങ്ങള്‍ ആണ് ആസൂത്രണം ചെയ്യേണ്ടതെന്നും നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവേശനോത്സവ അസംബ്ലി അരമണിക്കൂറില്‍ കൂടരുതെന്ന് പ്രത്യേക നിര്‍ദേശമുണ്ട്. ഉദ്ഘാടനം, പ്രവേശനോത്സവ ഗാനം, നവാഗതരെ സ്വീകരിക്കല്‍, 1000 മണിക്കൂര്‍ പ്രഖ്യാപിക്കല്‍, സ്‌കൂള്‍തല ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കല്‍ എന്നിങ്ങനെയാണ് പ്രവേശനോത്സവ ചടങ്ങുകള്‍ ക്രമീകരിക്കുക.
പ്രഥമാധ്യാപകര്‍ക്കായും പരിശീ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."