കരണിയില്‍ ഡി.വൈ.എഫ്.ഐ-ബി.ജെ.പി സംഘര്‍ഷം; യുവാവിന് കുത്തേറ്റു
കരണി(വയനാട്) : മീനങ്ങാടിക്കടുത്ത് കരണിയില്‍ ഡി.വൈ.എഫ്.ഐ-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ബി.ജെ.പി പ്രവര്ത്തകന് കുത്തേറ്റു. ചോമാടി കോളനിയിലെ വിഷ്ണു(33)വിനാണ് കുത്തേറ്റത്. ഇയാളെ ആദ്യം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിഷ്ണുവിന്റെ വയറില്‍ ഇടതുവശത്താണ് കുത്തേറ്റത്.
ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം. ഡി.വൈ.എഫ്്.ഐ പ്രവര്‍ത്തകരായ രണ്ട് യുവാക്കള്‍ കാറില്‍ കരണിയിലെ ബി.ജെ.പി ഓഫിസിന് മുന്നിലെത്തി പ്രകോപനം സൃഷ്ടിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്ന് പൊലിസ് പറഞ്ഞു. തുടര്‍ന്ന് ഓഫിസിലുണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ യുവാക്കളെ ചോദ്യം ചെയ്യുകയും വാക്കേറ്റം കൈയാങ്കളിയിലെത്തുകയുമായിരുന്നു. ഇതിനിടയിലാണ് വിഷ്ണുവിന് കുത്തേറ്റത്. വിവരമറിഞ്ഞ് മീനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി കരണിയിലെ കടകള്‍ അടപ്പിച്ചു. മീനങ്ങാടി, കമ്പളക്കാട്, പനമരം എന്നീ സ്റ്റേഷനുകളിലെ പൊലിസും, എം.എസ്.പി, എ.ആര് ക്യാമ്പ് ബറ്റാലിയനുകളും പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
രാത്രി വൈകിയും പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."