HOME
DETAILS
MAL
ബി.എം.എസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്
backup
May 22 2016 | 18:05 PM
കക്കട്ടില്‍: ബി.എം.എസ് നിര്‍മാണ തൊഴിലാളി യൂനിയന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. പാറയില്‍ മുരളീധരന്റെ വീടിന് നേരെ ബോംബേറ്. ഇന്നലെ പുലര്‍ച്ചെ 2.30 ഓടെയാണ് കുന്നുമ്മല്‍ വില്ലേജ് ഓഫിസിനടുത്തുള്ള വീടിന് ബോംബെറിഞ്ഞത്. ഉഗ്രശേഷിയുള്ള സ്റ്റീല്‍ബോംബും ഐസ്ക്രീം ബോളില്‍ നിറച്ച സ്ഫോടക വസ്തുവുമാണ് എറിഞ്ഞത്. ചുമരിന് വിള്ളല്‍ വീണിട്ടുണ്ട്. കിടപ്പുമുറിയുടെ ജനലിന് നേരെ എറിഞ്ഞ ബോംബ് ലക്ഷ്യംതെറ്റിയതിനാല് കുടുംബം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പൊലിസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."