HOME
DETAILS
MAL
ഹൈദരാബാദ് ഇരട്ടസ്ഫോടനം: അഞ്ചു പേര് കുറ്റക്കാര്‍
backup
December 13 2016 | 10:12 AM
ഹൈദരാബാദ്: ഹൈദരാബാദ് ഇരട്ടസ്ഫോടനക്കേസില്‍ യാസീന്‍ ഭട്കല് അടക്കം അഞ്ചുപേര്‍ കുറ്റക്കാരെന്ന് കോടതി. ഹൈദരാബാദിലെ പ്രത്യേക എന്‍.ഐ.എ കോടതിയാണ് ഇവര്‍ കുറ്റക്കാരെന്ന് കണ്ടത്തിയത്. ശിക്ഷ ഈ മാസം 19 ന് പ്രഖ്യാപിക്കും.
വഖസ് എന്ന സിയാഉര്‍റഹ്മാന്‍, ഹദ്ദി എന്ന അസദുല്ല അക്തര്‍, മോനു എന്ന തഹ്സീന് അക്തര്‍, ഐജാസ് ശൈഖ് എന്നിവരെയാണ് കോടതി കുറ്റകാരെന്ന് കണ്ടെത്തിയത്.
2013 ഫെബ്രുവരി 21 നാണ് ദില്‍സുഖ്നഗറിലെ കൊണാര്‍ക്, വെങ്കട്ടാതിരി തിയറ്ററുകള്‍ക്ക് സമീപം സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ 18 പേര് കൊല്ലപ്പെടുകയും 131 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കേസിലെ മുഖ്യപ്രതിയും ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകനുമായ റിയാസ് ഭട്കല് ഇപ്പോഴും ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."