450 കോടിയുടെ അഴിമതിയാരോപണത്തില്‍ കുടുങ്ങി കേന്ദ്രമന്ത്രി കിരണ്‍റിജ്ജു
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര സഹ മന്ത്രി കിരണ്‍ റിജ്ജുവിനെതിരെ 450 കോടിയുടെ അഴിമതി ആരോപണം. അരുണാചല്‍ പ്രദേശിലെ അണക്കെട്ട് നിര്‍മാണവുമായി ബന്ധപ്പെട്ടാണ് മന്ത്രിക്കെതിരെ ആരോപണമുയര്‍ന്നിരിക്കുന്നത്.
മന്ത്രിയും അദ്ദേഹത്തിന്റെ അകന്ന ബന്ധുവും കോണ്‍ട്രാക്ടറുമായ ഗോബോയി റിജ്ജു എന്നിവരാണ് കുറ്റാരോപിതരായിരിക്കുന്നത്.
അഴിമതി നടത്തിയ ബന്ധുവിനെ സഹായിക്കാന്‍ ശ്രമിച്ചതായി ഗുജറാത്ത് ഐപിഎസ് ഓഫീസര്‍ സതീഷ് വര്‍മ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. പേയ്‌മെന്റ ബില്ലുകള്‍ പെട്ടെന്ന് പാസ്സാക്കി തരണമെന്നാവശ്യപ്പെട്ട് സതീഷ് വര്‍മയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണവും പുറത്തുവിട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച പരാതി സതീഷ് വര്‍മ്മ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീസ് ട്രിബ്യൂണലിന് സമര്‍പ്പിച്ചു.
എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കിരണ്‍ റിജ്ജു നിഷേധിച്ചു. തനിക്കെതിരെ ആരോപണമുന്നയിക്കുന്നവര്‍ ഹിമാചല്‍ പ്രദേശിലേക്ക് കാലെടുത്ത് വച്ചാല്‍ അവരെ ഷൂ കൊണ്ടുള്ള അടികളോടെയാകും സ്വീകരിക്കുകയെന്ന് കേന്ദ്ര മന്ത്രി പ്രതികരിച്ചു.തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. വിജിലൻസ് റിപ്പോർട്ടിൻെറ പേരിൽ പ്രധാനമന്ത്രിയുടെ ഒാഫിസ് വിശദീകരണം ചോദിച്ചിട്ടില്ലെന്നും റിജ്ജു മാധ്യമങ്ങളോട് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."