വാര്‍ദ ചുഴലിക്കാറ്റ്: നെറ്റ് സ്പീഡിനെയും ബാധിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ അടിച്ചുവീശിയ വാര്‍ദ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കേരളത്തില്‍ നെറ്റ് സ്പീഡ് കുറഞ്ഞു. കടലിനടിയിലെ അന്താരാഷ്ട്ര കാബിളിന് കേടുപാടു പറ്റിയതാണ് നെറ്റ് സ്പീഡ് കുറയാന്‍ കാരണം. എല്ലാ നെറ്റ്വര്‍ക്കുകളുടെയും സ്പീഡിനെ ഇതു ബാധിച്ചിട്ടുണ്ടെങ്കിലും എയര്‍ടെല്‍ മാത്രമാണ് ഇപ്പോള്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരിക്കുന്നത്.
ചുഴലിക്കാറ്റിനെത്തുടര്‍ന്ന് രാജ്യത്തുടനീളം നെറ്റ് സ്പീഡ് കുറഞ്ഞേക്കാമെന്ന് എയര്‍ടെല്‍ വക്താവ് പറഞ്ഞു. കടലിനടിയിലെ കാബിളില് കേടുപാടു പറ്റിയതു കൂടാതെ ഇന്റര്‍നെറ്റ് ട്രാഫിക്കിനെക്കൂടി കാറ്റ് ബാധിച്ചെന്ന് എയര്‍ടെല്‍ പറഞ്ഞു. എല്ലാ ഉപയോക്താക്കള്‍ക്കും എയര്‍ടെല്‍ ഈ സന്ദേശം എത്തിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും എയര്‍ടെല്‍ അറിയിച്ചു.
ഇന്നലെ വൈകിട്ടോടെയാണ് തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും വ്യാപക നാശമുണ്ടാക്കി വാര്‍ദ ചുഴലിക്കാറ്റ് എത്തിയത്. ഇതേത്തുടര്‍ന്ന് റെയില്‍, വ്യോമ, റോഡ് ഗതാഗതം സതംഭിച്ചിരുന്നു. ഇന്നും ഇത് പൂര്‍ണമായും പുന:സ്ഥാപിക്കാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."