HOME
DETAILS

കുടുംബയൂണിറ്റുകളുടെ വാര്‍ഷികവും ബൈബിള്‍ ക്വിസ് മത്സരവും നടത്തി

  
backup
December 13 2016 | 16:12 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%af%e0%b5%82%e0%b4%a3%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%be%e0%b4%b0

ദോഹ: സെയ്ന്റ്  ജയിംസ് കുടുംബയൂണിറ്റുകളുടെ സംയുക്ത വാര്‍ഷികവും എവര്‍റോളിഗ് ട്രോഫിക്കുവേണ്ടിയുള്ള ബൈബിള്‍ ക്വിസ്  മത്സരവും നടത്തി.

അബൂഹമ്മൂറിലെ സെയ്ന്റ് ജയിംസ് ജാക്കൊബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലായിരുന്നു പരിപാടികള്‍.

ഇടവകാംഗങ്ങളെ താമസ്സസ്ഥലത്തെ അടിസ്ഥനമാക്കി മോര്‍  ഇഗ്‌നാത്തിയസ് , മോര്‍  ബസ്സെലിയസ് , മോര്‍  അത്തനാസ്സിയസ്, മോര്‍ ഗീവറുഗ്ഗീസ് എന്നീ നാലു കുടുംബയൂണിറ്റുകളാണുളളത്.

കുടുംബയൂണിറ്റുകളുടെ സംയുക്ത വാര്‍ഷികസമ്മേളനത്തില്‍ ഇടവക വികാരി റവ. ഫാ. ബേസ്സില്‍ തെക്കിനാല്‍ അധ്യക്ഷത വഹിച്ചു. ക്‌നനായ ഇടവക വികാരി  റവ. ഫാ. ബിനു മുഖ്യാതിഥി ആയിരുന്നു.

പള്ളി മാനേജിംഗ് കമ്മറ്റിക്കുവേണ്ടി സെക്രട്ടറി ഏലിയാസ് ഡേവിഡ് ആശംസാപ്രസംഗവും  യല്‍ദോ യാക്കൂബ്
സ്വാഗതവും ജോബി ജോണ്‍ കൃതജ്ഞതയും നടത്തി.

പള്ളി വൈസ് പ്രസിഡന്റും കുടുംബയൂണിറ്റുുകളുടെ മുഖ്യ രക്ഷാധികാരിയുമായ ഷെവ. കെ.വി. ശാമുവല്‍ തന്നാണ്ടത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടവതരിപ്പിച്ചു.

തുടര്‍ന്നു മൂന്നു മണിക്കൂറോളംനീണ്ട വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു. ഗാനങ്ങള്‍, സമൂഹഗാനങ്ങള്‍, സമൂഹ/ഫ്യുഷന്‍ നൃത്തങ്ങള്‍, കോല്‍ക്കളി, ക്രിസ്ത്യന്‍  ഒപ്പന, ലഘുനാടകങ്ങള്‍ മുതലായ കലാപരിപാടികള്‍ ഉണ്ടായിരുന്നു.

ഇടവകയിലെ ഇരുന്നൂറില്‍പ്പരം കലാകാരന്മരും കലാകരികളും പങ്കെടുത്ത കലാസന്ധ്യ അത്യന്തം നയനമനോഹരവും ആസ്വാദ്യകരവുമായിരുന്നു.

വാര്‍ഷികത്തോടനുബന്ധിച്ച് സെയ്ന്റ്  ജയിംസ് എവര്‍റോളിഗ് ട്രോഫിക്കുവേണ്ടി നടത്തിയ ക്വിസ്സ് മത്സരത്തിലെ വിജയികള്‍ക്കു എവര്‍റോളിഗ് ട്രോഫി, ട്രോഫികള്‍, സ്വര്‍ണനാണയങ്ങള്‍, പ്രശംസാപത്രങ്ങള്‍ എന്നിവ നല്‍കി ആദരിച്ചു.

അന്നേദവസം രാവിലെ നടത്തിയ ക്വിസ്  മത്സരത്തിന്റെ ഗ്രാന്റ് ഫിനാലൈയില്‍ ഓരോ കുടുംബയൂണിറ്റില്‍നിന്നും മൂന്നുപേര്‍ വീതമുള്ള നാലു ടീമുകള്‍ മാറ്റുരച്ചു.

 ജൂണ്‍ മുതല്‍ നടത്തിയ മൂന്നു എലിമിനേഷന്‍ റൗണ്ടു മത്സരത്തിലെ വിജയികളായ ജോര്‍ജുുകുട്ടി, വി.ജെ.ജോണ്‍സണ്‍, മിനി സാജു (ഇഗ്‌നാത്തിയസ് ) രാജേഷ് ജേക്കബ്, സ്മിത സജി, റയ്ച്ചല്‍ ജോണ്‍സി ( ബസ്സെലിയസ് ) ചെറിയാന്‍ ചെറിയാന്‍, ഡാ. ജോര്‍ജ് ഫിലിപ്പ്, ബീന ജയിംസ് ( അത്തനാസ്സിയസ് ) ജിന്‍ പോള്‍, നിഷാ മോബി, ഫ്‌ളോറന്‍സ് ബൈജു (ഗീവറുഗ്ഗീസ് ) എന്നിവര്‍ അവസാന മത്സരത്തില്‍ പങ്കെടുത്തു.

ആവേശകരമായ ആറു റൗണ്ട് മത്സരത്തിനൊടുവില്‍ ഗീവറുഗ്ഗീസ് യൂണറ്റ്  ഒന്നാം സ്ഥാനവും ബസ്സെലിയസ് യൂണിറ്റ് രണ്ടാം സ്ഥാനവും ഇഗ്‌നാത്തിയസ് യൂണിറ്റ്
മൂന്നാം സ്ഥാനവും അത്തനാസ്സിയസ് യൂണിറ്റ് നാലാം സ്ഥാനവും കരസ്ഥമാക്കി.

കാഴ്ചക്കാര്‍ക്കും ആകര്‍ഷകമായ  സമ്മാനങ്ങള്‍ നല്‍കിയ മത്സരത്തിന്റെ ക്വിസ്സ്  മാസ്റ്റര്‍ ഷെവ. കെ.വി.ശാമുവല്‍ ആയിരുന്നു.

വിജയികള്‍ക്കു സ്വര്‍ണനാണയങ്ങള്‍ സമ്മാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ പൊതുമാപ്പ്; വീണ്ടും ഇളവുകൾ ,നിയമലംഘകർക്ക് അവസരങ്ങൾ

uae
  •  3 months ago
No Image

പൊതുമാപ്പിന് അപേക്ഷിക്കുന്നവരുടെ പാസ്പോർട്ട് കാലാവധി ഒരുമാസമായി കുറച്ച് ഐ.സി.പി

uae
  •  3 months ago
No Image

സംസ്ഥാനത്ത് ഏഴ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  3 months ago
No Image

ഷിരൂരില്‍ കരളലിയിക്കുന്ന രംഗങ്ങള്‍, പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരവും കാത്ത് കുടുംബം

Kerala
  •  3 months ago
No Image

കാണാതായിട്ട് 71ാം ദിവസം; ഒടുവില്‍ അര്‍ജുന്റെ ലോറി കണ്ടെടുത്തു, വിതുമ്പി സഹോദരി ഭര്‍ത്താവും മനാഫും

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് വന്‍തിരിച്ചടി നല്‍കി ഹിസ്ബുല്ല; മൊസാദിന്റെ ആസ്ഥാനത്തേക്ക് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം

International
  •  3 months ago
No Image

അര്‍ജ്ജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം 

Kerala
  •  3 months ago
No Image

ശശിയെ കൈവിടാതെ പാര്‍ട്ടി; അന്വേഷണമില്ല, അന്‍വറിന്റെ പരാതി സി.പി.എം തള്ളി

Kerala
  •  3 months ago
No Image

പീഡനക്കേസ്: ഇടവേള ബാബു അറസ്റ്റില്‍

Kerala
  •  3 months ago
No Image

ചില്ലറക്കാരല്ല ഹിസ്ബുല്ല;  ഇനിയുമൊരു യുദ്ധം താങ്ങുമോ ഇസ്‌റാഈലിന്? ഈ യുദ്ധം സയണിസ്റ്റ് രാജ്യത്തിന്റെ അന്തിമ നാശത്തിനോ

International
  •  3 months ago