HOME
DETAILS
MAL
കുട്ടികളുടെ അവകാശ സംരക്ഷണം: യൂനിസെഫിന്റെ ശ്രമങ്ങള്‍ പ്രശംസനീയമെന്ന് ഗവര്‍ണര്‍
backup
December 13 2016 | 18:12 PM
തിരുവനന്തപുരം: കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ യൂനിസെഫ് ലോകമാകെ നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണെന്നു ഗവര്‍ണര്‍ പി. സദാശിവം.
യൂനിസെഫിന്റെ എഴുപതാം വാര്‍ഷികാഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. കുടുംബശ്രീ പദ്ധതികളുടെ ഉത്ഭവവും കേരളം സമ്പൂര്‍ണ ശിശു സൗഹൃദ ആശുപത്രികളുള്ള സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടതും യൂനിസെഫിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. യൂനിസെഫ് കേരള, തമിഴ്നാട് വിഭാഗം മേധാവി ജോബ് സഖറിയ, സംസ്ഥാന ബാലാവകാശ കമ്മിഷന് അധ്യക്ഷ ശോഭാ കോശി, ഗോപിനാഥ് മുതുകാട്, സുഗത റോയി, ജെ. എ ജെസീന്ത എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."