സമസ്ത മദ്റസകളുടെ എണ്ണം 9683; ഒന്‍പത് മദ്റസകള്ക്ക്കൂടി അംഗീകാരം
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി ഒന്‍പത് മദ്റസകള്ക്ക്കൂടി അംഗീകാരം നല്കി. ഇതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്റസകളുടെ എണ്ണം 9683 ആയി ഉയര്‍ന്നു.
ജലാലിയ്യ മദ്റസ - കൂട്ടില്‍, ആബിദിയ്യ മദ്റസ - കുളക്കാട്ട് (മലപ്പുറം), നൂറുല്‍ ഹുദാ മദ്റസ- വാടാനപ്പള്ളി (തൃശൂര്‍) ഹയാത്തുല്‍ ഇസ്ലാം മദ്റസ - എറവക്കാട് (പാലക്കാട്), രിസാലത്തുല്‍ ഇസ്ലാം മദ്റസ - മണക്കാട്- പണിക്കരുകുളം (കൊല്ലം), നൂറുല്‍ ഹുദാ മദ്റസ - കുറുങ്കുളം (കണ്ണൂര്‍), നൂറുല്‍ ഇസ്ലാം മദ്റസ - കല്ത്തട്ക്ക - അജ്ജാവര (ദക്ഷിണ കന്നഡ), തഖ്വിയത്തുല്‍ ഇസ്ലാം മദ്റസ തെക്ക് - അഗത്തി, നൂറുല്‍ ഇസ്ലാം മദ്റസ വടക്ക് - അഗത്തി (ലക്ഷദ്വീപ്) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര് അധ്യക്ഷനായി. പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കെ.ടി. ഹംസ മുസ്ലിയാര്, എം.എം. മുഹ്യുദ്ദീന്‍ മുസ്ലിയാര്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, കെ. ഉമര്‍ ഫൈസി മുക്കം, കെ. മമ്മദ് ഫൈസി തിരൂര്‍ക്കാട്, ടി.കെ. പരീക്കുട്ടി ഹാജി, എം.സി. മായിന്‍ ഹാജി, എം.പി.എം ഹസ്സന് ശരീഫ് കുരിക്കള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എം. അബ്ദുള്ള മാസ്റ്റര്‍ കൊട്ടപ്പുറം, ഇ. മൊയ്തീന് ഫൈസി പുത്തനഴി, പി.എ. ജബ്ബാര്‍ ഹാജി എളമരം പ്രസംഗിച്ചു. സെക്രട്ടറി ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍ സ്വാഗതവും മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."