ഡി.സി.സി പുനഃസംഘടന: എ ഗ്രൂപ്പ് അതൃപ്തി അറിയിച്ചു
ന്യൂഡല്‍ഹി: ഡി.സി.സി പുന:സംഘടനയില്‍ എ. ഗ്രൂപ്പിന്റെ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചു. രാഷ്ട്രപതിയുമായി കൂടിക്കാഴ്ചക്കും ജന്തര്‍ മന്തറില്‍ ധര്‍ണക്കുമായി ഡല്‍ഹിയിലെത്തിയ കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ എ ഗ്രൂപ്പ് നേതാക്കള്‍ ഇന്നലെ കേരളാ ഹൗസില്‍ യോഗം ചേര്‍ന്നു. ഇതിനുശേഷമാണ് ഗ്രൂപ്പ് പ്രതിനിധികളായ കെ.സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.എം ഹസ്സന്‍ എന്നിവര്‍ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാ സ്‌നിക്കുമായി കൂടിക്കാഴ്ച നടത്തിയത്.
ഉമ്മന്‍ചാണ്ടിയുടെ ദൂതരായാണ് എ ഗ്രൂപ്പ് നേതാക്കള്‍ മുകള്‍ വാസ്‌നിക്കിനെ കണ്ടത്. മുകുള്‍ വാസ്‌നിക്കുമായി നടത്തിയ ചര്‍ച്ചയില്‍ പുന:സംഘടനയുമായി ബന്ധപ്പെട്ട വിയോജിപ്പ് നേതാക്കള്‍ പ്രകടിപ്പിച്ചില്ലെങ്കിലും പുന:സംഘടനയിലൂടെ കരുത്താര്‍ജിച്ചത് തങ്ങളാണെന്ന ഐ വിഭാഗത്തിന്റെ അവകാശ വാദത്തിലുള്ള അമര്‍ഷമാണ് നേതാക്കള്‍ പ്രകടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."