HOME
DETAILS

ബോംബാര്‍ഡ് മൂലകങ്ങള്‍

  
backup
December 13 2016 | 19:12 PM

%e0%b4%ac%e0%b5%8b%e0%b4%82%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%ae%e0%b5%82%e0%b4%b2%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

ഡിസംബര്‍ 14-ന്റെ രസതന്ത്ര പ്രത്യേകത എന്താണെന്ന് ഓര്‍ക്കുന്നുണ്ടോ? 1940-ല്‍ ഈ ദിവസമായിരുന്നു 'ട്രാന്‍സ് യുറാനിക് മൂലകങ്ങളുടെ ചങ്ങാതി' എന്നറിയപ്പെടുന്ന ' ഗ്‌ളെന്‍ തിയോഡോര്‍ സീബര്‍ഗും ചങ്ങാതിമാരും 'യുറേനിയം' എന്ന റേഡിയോ ആക്ടീവ് മൂലകത്തെ ഡ്യൂട്ടിറിയം ഉപയോഗിച്ച് കൂട്ടിയിടിപ്പിച്ച് പ്‌ളൂട്ടോണിയം 23 നിര്‍മിച്ചത്.

എന്താണ് ഡ്യൂട്ടീരിയം

ഹെവി ഹൈഡ്രജന്‍ എന്നു കൂടി പേരു വിളിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് ആണ് ഡ്യൂട്ടീരിയം. സിംബല്‍ ഉ യും (ഒ) അറ്റോമിക ഭാരം 2.1472 മാണ്. ഇതിന്റെ ന്യൂക്ലിയസില്‍ ഒരു പ്രോട്ടോണും ഒരു ന്യൂട്ടോണുമുണ്ട്. പ്രകൃതിയിലെ ഹൈഡ്രജന്റെ 0.02 ശതമാനത്തോളം ഡ്യൂട്ടിരിയമാണ് ഉള്ളത്. റേഡിയോ ആക്ടീവതയില്ലാത്ത സ്ഥിരതയുള്ളൊരു ഐസോടോപ്പാണ് ഡ്യൂട്ടീരിയം.

ഉപയോഗങ്ങള്‍

പ്രഥമ ആറ്റംബോംബ് നിര്‍മാണ പദ്ധതിയായ 'മാന്‍ഹാട്ടന്‍ പദ്ധതി'യില്‍ പ്രമുഖ പങ്കു വഹിച്ച ഹാരോള്‍ഡ് ക്‌ളെയ്റ്റന്‍ യുറേ (എച്ച്.സി.യുറോ) 1931 ആണ് ഇതു കണ്ടുപിടിച്ചത്. 1935 ലെ
രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ഇതുവഴി അദ്ദേഹത്തിനു ലഭിച്ചു. ഹൈഡ്രജനുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ രാസപ്രവര്‍ത്തനങ്ങളുടെ വേഗത അല്‍പം കുറവാണ്. മൂലക പരിണാമ പ്രക്രിയകളില്‍ ഗതിവേഗമുള്ള ഡ്യൂട്ടീരിയം ന്യൂക്ലിയസുകളെ ുൃീഷലരശേഹല കളായി ഉപയോഗിക്കുന്നു. ജന്തുക്കളിലും സസ്യങ്ങളിലും നടക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ 'ട്രേസര്‍' ആയും ഡ്യൂട്ടീരിയം ഉപയോഗിക്കാം.

യുറേനിയം

ആവര്‍ത്തനപ്പട്ടികയിലെ മൂന്നാം ഗ്രൂപ്പിലുള്‍പ്പെട്ട മൂലകമാണിത്. സിംബല്‍ ഡ, അറ്റോമിക സംഖ്യ 92, ഭാരം 238.03, ഉരുകുന്ന നില 1132.3ീര യും തിളക്കുന്ന നില 38180ീര, അപേക്ഷിക സാന്ദ്രത 19.05. ഭൂമിയില്‍ മെര്‍ക്കുറി, സില്‍വര്‍ എന്നിവയെക്കാള്‍ കൂടുതല്‍ യുറേനിയം കാണപ്പെടുന്നുണ്ട്. പിച്ച്‌ബ്ലെന്റ്, യുറാനിനൈറ്റ് കാര്‍നോടൈറ്റ് തുടങ്ങിയവയാണ് പ്രധാന ധാതുക്കള്‍.

ജര്‍മന്‍ രസതന്ത്രജ്ഞനായ 'മാര്‍ട്ടീന്‍ ഹീന്റീച്ച്ക്ലാപോത്ത്' ആണ് യുറേനിയം 1789 ല്‍ കണ്ടുപിടിച്ചത്. 1844 ല്‍ മാത്രമാണ് ഇത് വേര്‍തിരിക്കപ്പെട്ടിട്ടുള്ളു. പൊട്ടാസ്യം കൊണ്ട് നിരോക്‌സീകരിച്ചാണ് ഇത് നിര്‍മിക്കുന്നത്. വെള്ളി പോലുള്ള വെളുപ്പും നല്ലവണ്ണം മിനുസപ്പെടുത്താന്‍ കഴിയുന്നതുമായ ഈ മൂലകം നല്ലൊരു വൈദ്യൂതവാഹിയൊന്നുമല്ല. വായുവില്‍ തുറന്നിരുന്നാല്‍ നിറം മങ്ങുന്നു. പൊടിയാക്കിയ യുറേനിയം വായുവില്‍ തുറന്നിരുന്നാല്‍ തീപിടിക്കുകയും ചെയ്യും.

പ്‌ളൂട്ടോണിയം

'ആക്ടിനൈഡ്' ശ്രേണിയിലുള്ള റേഡിയോ ആക്ടിവതയുള്ള സംശ്ലേഷിത മൂലകമാണ് പ്‌ളൂട്ടോണിയം. സിംബല്‍ ുൗ അറ്റോമിക സംഖ്യ 94. വെള്ളി പോലുള്ള വെളുപ്പാണിതിന്. അറ്റോമിക് റിയാക്ടറുകളില്‍ പ്‌ളൂട്ടോണിയം ഇന്ധനമായി ഉപയോഗിക്കുന്നതിനാല്‍ വളരെ വിലപ്പെട്ടതായി കരുതുന്നു. 1940 ല്‍ യുറേനിയം 239 (238 എന്നും കാണുന്നുണ്ട്) ബോംബാടനം നടത്തിയാണിത് നിര്‍മ്മിച്ചത് എന്നു സൂചിപ്പിച്ചുവല്ലോ.
ഏറ്റവും സ്ഥിരതയുള്ള ഐസോടോപ്പാണിത്. 24,360 വര്‍ഷമാണ് ഇതിന്റെ ആയുസ് എന്ന്് ശാസ്ത്രജ്ഞര്‍ കരുതുന്നു. (പ്‌ളൂട്ടോണിയം 239ന്റെ) 1945-ല്‍

നാഗസാക്കിയില്‍ വീണത് പ്ലൂട്ടോണിയം ബോംബായിരുന്നു. വന്‍തോതിലുള്ള ഖന പ്രവര്‍ത്തനങ്ങള്‍ക്ക് പ്ലൂട്ടോണിയം വിസ്‌ഫോടനം ഉപയോഗിക്കാറുണ്ട്.

ആക്റ്റിനൈഡുകള്‍

ആക്റ്റിനൈഡ് ഇനത്തില്‍പ്പെട്ടതാണ് പ്ലൂട്ടോണിയം എന്നു സൂചിപ്പിച്ചുവല്ലോ. അണുസംഖ്യ 89 ആയ 'ആക്ടിനിയം' മുതല്‍ 103 ആയ ലോറന്‍ഷ്യം വരെയുള്ള 15 മൂലകങ്ങളാണ് 'ആക്ടിനൈഡ് മൂലകങ്ങള്‍'.
ആക്ടിനിയം, തോറിയം, അമേരിസിയം, ക്യൂറിയം, ബെര്‍കിലിയം, കാലിഫോര്‍ണിയം, ഐന്‍സ്റ്റീനിയം, പ്രൊട്ടാക്ടിനിയം, ഫെര്‍നിയം, മെന്‍ഡലീവിയം, നൊബിലിയം, ലോറന്‍ഷ്യം പ്ലട്ടോണിയം, നപ്റ്റിയൂനിയം, യുറേനിയം എന്നിവയാണ് പതിനഞ്ചിന മൂലകങ്ങള്‍.

കൃത്രിമമായുണ്ടാക്കുന്ന രീതി

ഇവയെല്ലാം റേഡിയോ ആക്ടീവ് അപചയത്തിനു കാരണമാകുന്നുണ്ട്. ആക്ടിനിയം, തോറിയം, പ്രൊട്ടാക്റ്റിനിയം, യുറേനിയം എന്നിവ മാത്രമാണ് ഇക്കൂട്ടത്തില്‍ പ്രകൃതിയില്‍ കാണപ്പെടുന്നത്. മറ്റു സദൃശ മൂലകങ്ങളെ ഉന്നതോര്‍ജ്ജകണങ്ങള്‍ കൊണ്ട് കൂട്ടിയിടിപ്പി (ബോംബാര്‍ഡ്)ച്ചാണ് നെപ്റ്റിയൂണിയം മുതലുള്ള പതിനൊന്ന് ട്രാന്‍സ് യുറേനിയം മൂലകങ്ങള്‍ കൃത്രിമമായി ഉത്പ്പാദിപ്പിക്കുന്നത്.

കേമന്‍ യുറേനിയം

രാസപ്രവര്‍ത്തനങ്ങളിലും ഇതര സ്വഭാവങ്ങളിലും ആക്റ്റിനൈഡുകള്‍ സമാനത പുലര്‍ത്തുന്നു. ആക്റ്റിനൈഡുകളുടെ പ്രധാന ഓക്‌സീകരണാവസ്ഥകള്‍ (ീഃശറമശേീി േെമെേ) +3, +4, എന്നിവയാണ്. ഈ രണ്ട് അവസ്ഥകളിലും അക്ടിനൈഡുകള്‍ 'ലാംഥനൈഡ്' ശ്രേണിയിലെ മൂലകങ്ങളുമായി സാദൃശ്യം പുലര്‍ത്തുന്നുണ്ട്. ആക്റ്റിനൈഡുകളില്‍ ഏറ്റവും പ്രധാനം യുറേനിയം തന്നെയാണ്.

സീബോര്‍ഗ്- ട്രാന്‍സ്‌യുറാനിക് മൂലകങ്ങളുടെ അപ്പോസ്തലനാണ്. 'പ്രകൃതിയില്‍ ലഭ്യമായ മൂലകങ്ങളില്‍ ഏറ്റവും ഭാരം കൂടിയതെന്ന ഖ്യാതിയുള്ള യുറേനിയത്തെക്കാള്‍ ഭാരം കൂടിയ മൂലകങ്ങളുടെ ശ്രേണി തന്നെ കണ്ടെത്തിയവരില്‍ പ്രമുഖന്‍' എന്നാണ് ഗ്‌ളെന്‍ തിയോഡോര്‍ സീബോര്‍ഗ് എന്ന അമേരിക്കന്‍ രസതന്ത്രജ്ഞന് ശാസ്ത്രലോകം നല്‍കുന്ന അപരനാമധേയം. ആവര്‍ത്തനപ്പട്ടികയെ യുറേനിയത്തിനുമപ്പുറത്തേക്ക് വളര്‍ത്തിയതും സിബോര്‍ഗിന്റെ ശ്രമഫലമായാണ.് 'ആക്്റ്റിനൈഡ്' ശ്രേണിയിലെ പതിനഞ്ച് മൂലകങ്ങളില്‍ ഒന്‍പതെണ്ണം (പ്ലൂട്ടോണിയം, അമേരിസിയം. യൂറിയം, ബെര്‍ക്കിലിയം, കാലിഫോര്‍ണിയം, ഐന്‍സ്റ്റീനിയം, ഫെര്‍മിയം, മെന്‍ഡലീവിയം, നൊബിലിയം)വും കണ്ടെത്തുന്നതില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ടി.പി രാമകൃഷ്ണന്‍; അന്‍വറിനെ തളക്കാന്‍ വഴികള്‍ തേടി സി.പി.എം 

Kerala
  •  3 months ago
No Image

ഉക്രൈന് 800 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് യു.എസ്

International
  •  3 months ago
No Image

ആണവാക്രമണ ഭീഷണിയുമായി പുടിന്‍ ; നിരുത്തരവാദപരമെന്ന് യൂറോപ്യന്‍ യൂനിയന്‍

International
  •  3 months ago
No Image

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്നിടത്തു നിന്നായി 65 ലക്ഷം കവര്‍ന്നു, സി.സി.ടി.വി കറുത്ത പെയിന്റടിച്ച് മറച്ചു

Kerala
  •  3 months ago
No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago