സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമെന്ന് സി.പി.എം
തിരുവനന്തപുരം: ബുധനാഴ്ച സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായിരിക്കണമെന്നും ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്നും സി.പി.എം നിര്‍ദേശം.
സുരക്ഷയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും ചീഫ് സെക്രട്ടറി എം.എസ് വിജയാനന്ദിനും ഡി.ജി.പി ടി.പി സെന്‍കുമാറിനും പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്കി. 30,000 പേര്‍ക്ക് ഇരിക്കാനാകുന്ന വേദിയാണ് തയാറാക്കുന്നത്. വൈകിട്ട് അഞ്ചുമണിക്കാണ് സത്യപ്രതിജ്ഞ. രണ്ടാം തവണയാണ് സെന്‍ട്രല്‍ സ്റ്റേഡിയം സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് വേദിയാകുന്നത്.
ചടങ്ങിലേക്ക് ഭരണപ്രതിപക്ഷ നേതാക്കളെക്കൂടാതെ ബംഗാളിലെയും ത്രിപുരയിലെയും നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. കേന്ദ്രനേതാക്കള്‍ക്കും ക്ഷണമുണ്ട്. 1,500 പൊലിസുകാരെ സെക്രട്ടേറിയറ്റിലും പരിസരത്തുമായി വിന്യസിക്കും. എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ നാല് എസ്.പിമാര്‍ക്കാണ് സുരക്ഷാ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."