തിരുവസന്തത്തിലലിഞ്ഞ് നാട്; നബിദിനം പ്രൗഢമായി
പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ 491-ാം ജന്മദിനം നാടെങ്ങും സമുചിതമായി ആഘോഷിച്ചു. മൗലിദ് സദസുകള്‍, റാലികള്‍, അന്നദാനം, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, മദ്ഹ്‌റസൂല്‍ പ്രഭാഷണം തുടങ്ങിയവ അരങ്ങേറി.
കൊടുവള്ളി: കൊല്ലരുകണ്ടണ്ടി ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ അബ്ദുസ്സമദ് ഫൈസി, എന്‍.പി മുഹമ്മദ് ഹാജി, പി.ടി മുഹമ്മദ് ഹാജി, എന്‍.പി ഹംസ ഹാജി, കല്ലൂര്‍ മുഹമ്മദ് ഹാജി, പി.സി സൈനുദ്ദീന്‍, എന്‍. ഹനീഫ ഹാജി, ആലി ഹാജി നേതൃത്വം നല്‍കി.
പാലക്കുറ്റി തന്‍വീറുല്‍ ഹുദാ മദ്‌റസയില്‍ സി.പി അബ്ദുല്ലക്കോയ തങ്ങള്‍, എ.പി മജീദ് മാസ്റ്റര്‍, സി.എം.കെ തങ്ങള്‍, ടി.കെ മുഹമ്മദ് മാസ്റ്റര്‍, ഇബ്രാഹിം ബാഖവി, സി.പി അബ്ദുല്‍ റസാഖ്, സി.പി നാസര്‍കോയ തങ്ങള്‍, പ്രൊഫ. അബ്ദുറഹ്മാന്‍ നേതൃത്വം നല്‍കി. കൊടുവള്ളി മുനവ്വിറുല്‍ ഉലൂം മദ്‌റസയില്‍ ഹുസൈന്‍ സഖാഫി, അബ്ദുല്‍ അസീസ് സഖാഫി നേതൃത്വം നല്‍കി. സിറാജുല്‍ ഹുദാ മദ്‌റസയില്‍ പി.ടി.എ റഹീം എം.എല്‍.എ, ഉസ്മാന്‍ മാസ്റ്റര്‍, പി.സി ഇബ്രാഹിം നേതൃത്വം നല്‍കി. കിഴക്കോത്ത് തണ്ണിക്കുണ്ടണ്ട് അല്‍ഹിദായ കമ്മിറ്റിയുടെ നബിദിനാഘോഷം കെ.കെ.എ ജബ്ബാര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ടി.പി സൈദൂട്ടി അധ്യക്ഷനായി.
പന്നിക്കോട്ടൂര്‍: ദാറുസ്സലാം മദ്‌റസയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിന പരിപാടി ഹാഫിള് ജുനൈദ് ബാഖവി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് എന്‍.പി മൊയ്തീന്‍കുഞ്ഞി പതാക ഉയര്‍ത്തി. അബ്ദുസ്സലാം ഫൈസി അധ്യക്ഷനായി.
സി.കെ ഉസ്സയിന്‍ മുസ്‌ലിയാര്‍, കെ. മുഹമ്മദ് മുസ്‌ലിയാര്‍, എം.കെ മൊയ്തീന്‍ മുസ്‌ലിയാര്‍, പി.സി ആലിഹാജി, പി.ടി.കെ മരക്കാര്‍ ഹാജി, പി.സി അബ്ദുറഹ്മാന്‍ ഹാജി, എന്‍.കെ മുഹമ്മദ് മുസ്‌ലിയാര്‍ സംസാരിച്ചു. വി.സി മുഹമ്മദ് ഹാജി സ്വാഗതവും കെ.കെ അബ്ദുറഹ്മാന്‍ ഹാജി നന്ദിയും പറഞ്ഞു.
കിനാലൂര്‍: മഹല്ല് ജമാഅത്ത് കമ്മിറ്റിയും ബുസ്താനുല്‍ ഉലൂം മദ്‌റസയും സംയുക്തമായി നബിദിനമാഘോഷിച്ചു. കെ. ഇബ്രാഹിം ഷമീര്‍ ബാഖവി, കുട്ടി ഹാജി, അന്‍വര്‍ മണ്ണാന്‍കണ്ടി, കെ. അബ്ദുറസാഖ്, ബഷീര്‍ ഏഴുകണ്ടി, മുഹമ്മദ് ഷാഫി, നൗഷാദ് ടി.എം, ഹംസ കെ.കെ, ഇ.കെ മുഹമ്മദ്, ഷംസീര്‍ ആശാരിക്കല്‍, പി.പി മൊയ്തീന്‍കോയ, കെ.കെ ഇബ്രാഹിം നേതൃത്വം നല്‍കി.
ചളിക്കോട്: മഊനുല്‍ ഹുദാ മദ്‌റസയില്‍ എളേറ്റില്‍ റെയ്ഞ്ച് പ്രസിഡന്റ് അബ്ദുല്‍ മുത്തലിബ് ദാരിമി ഉദ്ഘാടനം ചെയ്തു. പി.കെ അമ്മദ് ഹാജി അധ്യക്ഷനായി. മുഹ്‌സിന്‍ ഫൈസി പാലങ്ങാട് മദ്ഹുറസൂല്‍ പ്രഭാഷണം നടത്തി. ഇ. അഹമ്മദ്കുട്ടി ഫൈസി, ഗഫൂര്‍ ഫൈസി, ഇ.കെ ഇബ്രാഹിം മുസ്‌ലിയാര്‍, അബ്ദുല്ല ഹസന്‍ ഫൈസി, കെ.കെ അബ്ദുന്നാസര്‍ സംസാരിച്ചു.
നരിക്കുനി: മടവൂര്‍ സി.എം മഖാം മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന റാലിയില്‍ സി.എം മഖാം ജാമിഅ അശ്അരിയ്യ, നുസ്‌റത്തുല്‍ ഹുദാ ഹയര്‍ സെക്കന്‍ഡറി മദ്‌റസ, സി.എം ഓര്‍ഫനേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും നാട്ടുകാരും പങ്കെടുത്തു. സമാപന സമ്മേളനം ടി.പി.സി മുഹമ്മദ് കോയ ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് മുത്താട്ട് അബ്ദുറഹ്മാന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ഇ. അഹമ്മദ്കുട്ടി ഫൈസി, പി.പി ജലീല്‍ ബാഖവി, ശാക്കിര്‍ ഹുസൈന്‍ ദാരിമി, വി.സി റിയാസ് ഖാന്‍, മഹല്ല് സെക്രട്ടറി കെ.എം മുഹമ്മദ് മാസ്റ്റര്‍, യു.വി മുഹമ്മദ് മൗലവി സംസാരിച്ചു.
കട്ടാങ്ങല്‍: പുള്ളാവൂര്‍ നൂറുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ എം.സി മുഹമ്മദ് മുസ്‌ലിയാര്‍, കുന്നത്ത് മുഹമ്മദ് ഹാജി, പി.വി അസീസ്, അബൂബക്കര്‍ മുസ്‌ലിയാര്‍, നിസാര്‍ യമാനി, ഹാഷിര്‍ ഫൈസി, നൗഷാദ് വാഫി, കെ.കെ.സി മുഹമ്മദ്, ഒ.എം മൂസക്കുട്ടി, കെ.ടി അബ്ദുറഹ്മാന്‍കുട്ടി ഹാജി നേതൃത്വം നല്‍കി.
എളേറ്റില്‍: എളേറ്റില്‍ തബ്‌ലീഗുല്‍ ഇസ്‌ലാം മദ്‌റസയില്‍ എന്‍.കെ മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എ. മൂസ മുസ്‌ലിയാര്‍ അധ്യക്ഷനായി. സമദ് വട്ടോളി സമ്മാനദാനം നടത്തി. കെ.പി.സി അബ്ദുറഹ്മാന്‍, കെ.പി മുഹമ്മദ് അഷ്‌റഫ്, ആലി മുസ്‌ലിയാര്‍, പി. അബ്ദുല്ല മുസ്‌ലിയാര്‍, എം. മുഹമ്മദ് ഹാജി സംസാരിച്ചു.
മുക്കം: കാരമൂല സുബുലുല്‍ ഹുദാ മദ്‌റസയില്‍ സലാം ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. പി. ഇബ്രാഹിം കുഞ്ഞ് അധ്യക്ഷനായി. വി. കലന്തന്‍ കുഞ്ഞി ഹാജി, പി. ഇബ്രാഹിം കുഞ്ഞ്, ടി.പി കുഞ്ഞിമൊയ്തീന്‍ ഹാജി, ടി.പി ജാബിര്‍, ഷക്കീബ് മാസ്റ്റര്‍ കീലത്ത്, കെ.പി മുജീബ് റഹ്മാന്‍ നേതൃത്വം നല്‍കി. അംജദ് ഖാന്‍ റശീദി, സലാം ഫൈസി ഇരിവേറ്റി, നാസര്‍ മുസ്‌ലിയാര്‍, റഹീം അസ്‌ലമി, ജാസിം അസ്‌ലമി, ഷൗക്കത്ത് അസ്‌ലമി, മുജീബ് ഫൈസി സംസാരിച്ചു.
കുമാരനെല്ലൂര്‍ റശീദുദ്ദീന്‍ മദ്‌റസയില്‍ സുധീര്‍ ഖാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. എം.പി.കെ അബ്ദുല്‍ ബര്‍റ് അധ്യക്ഷനായി. അംജദ്ഖാന്‍ റശീദി, മജീദ് മുസ്‌ലിയാര്‍, ഫായിസ് ദാരിമി, യൂനുസ് പുത്തലത്ത്, കെ. അബ്ദുറഹിമാന്‍, സി. സലീം പ്രസംഗിച്ചു. എം.പി.കെ അബ്ദുല്‍ ബര്‍റ് മാസ്റ്റര്‍, ലുഖ്മാന്‍ എളേടത്ത്, ടി.പി കുഞ്ഞിമൊയ്തീന്‍ ഹാജി, കെ.ടി മൊയ്തീന്‍കോയ, കെ.കെ അഷ്‌റഫലി, കെ.പി ആലിക്കുട്ടി നേതൃത്വം നല്‍കി.
കോടഞ്ചേരി: തെയ്യപ്പാറ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ യഅ്കൂബ് ദാരിമി ഉദ്ഘാടനം ചെയ്തു. റഹീം പാറക്കല്‍ അധ്യക്ഷനായി. അബ്ദുസ്സലാം അസ്അദി, ശാഫി ഫൈസി, പോക്കര്‍ ഹാജി, ഇബ്രാഹിം തട്ടൂര്‍, റഫീഖ് പൊയില്‍, എ.സി ഖാദര്‍ അബൂബക്കര്‍ മൗലവി, കബീര്‍ വട്ടോളി, റഷീദ് തട്ടൂര്‍ സംസാരിച്ചു. കലന്തന്‍കുട്ടി ഹാജി, എ.സി അബ്ദുല്ല, കെ.കെ അബ്ദുറഹിമാന്‍, മാസ്റ്റര്‍, മരക്കാര്‍ ഹാജി, മൂസ ഹാജി, മുഹമ്മദ് തട്ടൂര്‍ നേതൃത്വം നല്‍കി.
ഓമശ്ശേരി: നടമ്മല്‍പൊയില്‍ ശിആറുല്‍ ഇസ്‌ലാം മദ്‌റസയില്‍ എന്‍. അബ്ദുല്ല മുസ്‌ലിയാര്‍, കെ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ആര്‍.കെ അബ്ദുല്ല ഹാജി, എന്‍. ഖാലിദ് ഹാജി, ഐ.പി ഉസൈന്‍കുട്ടി മാസ്റ്റര്‍, കെ.കെ കരീം ഹാജി, സാജിദ് ഫൈസി പിണങ്ങോട്, കെ.കെ അബൂബക്കര്‍ മാസ്റ്റര്‍, എന്‍.കെ അസീസ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
താമരശേരി: കോരങ്ങാട് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിഅബ്ദുറഷീദ് ഫൈസി പരുതക്കാട് ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പി.എ അബ്ദുസ്സമദ് ഹാജി അധ്യക്ഷനായി. പി.ടി സുലൈമാന്‍ മാസ്റ്റര്‍, അഷ്‌റഫ് കോരങ്ങാട്, നിസാര്‍ മാസ്റ്റര്‍, എന്‍.പി മുഹമ്മദ് മാസ്റ്റര്‍ സംസാരിച്ചു. സെക്രട്ടറി പി.സി മുഹമ്മദ് ബഷീര്‍ ഹാജി സ്വാഗതവും ഷമീം അലി നന്ദിയും പറഞ്ഞു.
ചെമ്പ്ര മഹല്ല് കമ്മിറ്റിയുടെ പരിപാടികള്‍ക്ക് മഹല്ല് പ്രസിഡന്റ് പി.കെ സൈദ് മുഹമ്മദ് ഹാജി, സെക്രട്ടറി പി.കെ മുഹമ്മദ് ഹാജി, മുഹമ്മദലി ഫൈസി, കെ.സി മൊയ്തു ഹാജി, കെ.പി.എ കരീം നേതൃത്വം നല്‍കി.
പരപ്പന്‍പൊയില്‍ റിയാലുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ കെ. അബ്ദുല്‍ ബാരി ബാഖവി ഉദ്ഘാടനം ചെയ്തു. സമസ്ത മുശാവറ അംഗം പി.കെ കുഞ്ഞിക്കോയ മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. എ.പി മൂസ്സ അധ്യക്ഷനായി. എ. അബ്ദുസ്സലാം മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി മാമു മാസ്റ്റര്‍, കെ. മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, അബ്ദുസ്സമദ് ബാഖവി, വി.സി മുഹമ്മദ് മുസ്‌ലിയാര്‍, പി.പി ഖാദര്‍ ഹാജി, താജുദ്ദീന്‍ ബാഖവി, പി.കെ അശ്‌റഫ് മുസ്‌ലിയാര്‍, എം.പി അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ സംസാരിച്ചു. പി.കെ അബ്ദുസ്സലീം സ്വാഗതവും പി.പി.സി. അബ്ദുല്ല നന്ദിയും പറഞ്ഞു.
പൂനൂര്‍ പൂഴിക്കുന്ന് മിഫ്താഹുല്‍ ഹുദാ മദ്‌റസയില്‍ പി.പി അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. തേക്കുംതോട്ടം മഹല്ല് പ്രസിഡന്റ് കെ.കെ അബുമാസ്റ്റര്‍ അധ്യക്ഷനായി. ജഅ്ഫര്‍ ബാഖവി മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. എം.ടി സുനീര്‍ ഫൈസി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പി.എം.എ മുജീബ് സഅദി സ്വാഗതവും അബ്ദുറഊഫ് മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
തച്ചംപൊയില്‍ മിര്‍ഖാത്തുല്‍ ഫലാഹ് മദ്‌റസയില്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍, എ.പി മൂസക്കുട്ടി നേതൃത്വം നല്‍കി. താമരശേരി-ചുങ്കം മഹല്ല് കമ്മറ്റികകള്‍ നടത്തിയ പരിപാടിക്കണ്ട് ഉസ്സയിന്‍ ഹാജി, പരതക്കാട് മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, പി.സി അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
ഈര്‍പോണ നജ്മുല്‍ ഹുദാ മദ്‌റസയില്‍ മുത്തുക്കോയ തങ്ങള്‍, അബൂബക്കര്‍ ബാഖവി, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. കോളിക്കല്‍ വടക്കുംമുറി മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഖുറത്തൈന്‍ മദ്‌റസയില്‍ നടന്ന റാലിക്ക് ഹംസ ഹാജി, തറോല്‍ മുഹമ്മദ് നേതൃത്വം നല്‍കി.
മധുരം പകര്‍ന്ന് ക്ഷേത്ര കമ്മിറ്റി
മുക്കം: കാരശ്ശേരി മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച നബിദിന ഘോഷയാത്രക്ക് കരിയോട്ട് ശ്രീ ബലരാമ ക്ഷേത്ര കമ്മിറ്റി സ്വീകരണം നല്‍കി. ക്ഷേത്ര പരിസരത്തു വച്ച് പായസം നല്‍കിയാണ് സ്വീകരിച്ചത്. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ഷിംജി വാരിയംകണ്ടി, എന്‍.കെ ബാലകൃഷ്ണന്‍, ഗോപാലന്‍ തച്ചാട്ട്, സജീഷ് പുളമണ്ണില്‍, അജീഷ് ചാലില്‍, ഗിരീഷ് ചാലില്‍, വിനോദ് നേതൃത്വം നല്‍കി. ടി.പി ഷരീഫ് അന്‍വരി, വി.പി അബദുറഹിമാന്‍, നടുക്കണ്ടി അബൂബക്കര്‍, വി.പി കരീം, എന്‍.പി ഖാസിം, ഇ.കെ മമ്മദ് ഹാജി, മുട്ടാത്ത് കരീം, ഇ.കെ സലാം, കെ. അബ്ബാസ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."