മനുഷ്യാവകാശ സെമിനാര്‍ സംഘടിപ്പിച്ചു
ചാലിയം: സ്ത്രീകള്‍ക്കു നേരെ ഉയര്‍ന്നുവരുന്ന അക്രമം, വിവേചനം എന്നിവക്കെതിരേ വിദ്യാര്‍ഥിനികള്‍ ഇടപെടണമെന്ന് മനുഷ്യാവകാശ സെമിനാര്‍. ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പാര്‍ലമെന്റ് ക്ലബാണ് മനുഷ്യാവകാശ സെമിനാര്‍ സംഘടിപ്പിച്ചത്. പ്രമുഖ മാധ്യമ പ്രവര്ത്തകന് എന്‍.പി ചെക്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എം.വി സൈദ് ഹിസാമുദ്ദീന് അധ്യക്ഷനായി.പി.വി മുഹമ്മദ് നിഹാദ് വിഷയാവതരണം നടത്തി. നൗഷാദ് പി.എം, ഡോ. കെ.വി മുഹമ്മദ്, പുരുഷോത്തമന്, കെ.എം ഫെമിന, എം.വി ഫാത്തിമ ഷഹ്മ, ഒ. ഗാദ, ഫെഹ്സാന്, മിന്‍ഹ, അംന അമീര്‍, മുന്ന ഹുദ, ശബീര്‍ സംസാരിച്ചു.
റിഫ മനുഷ്യാവകാശ കവിത ആലപിച്ചു. വിദ്യാര്‍ഥികള്‍ തയാറാക്കിയ വീഡിയോ ഡോക്യുമെന്ററിയുടെ സ്വിച്ച്ഓണ്‍ കര്‍മം പി.ടി.എ പ്രസിഡന്റ് കെ.പി അഷ്റഫ് നിര്‍വഹിച്ചു. ഇന്ത്യയിലെ ജാതിവ്യവസ്ഥയെ വിശകലനം ചെയ്യുന്ന ഡോക്യുമെന്ററി നിര്‍മാതാവ് കെ. സ്റ്റാലിന്റെ 'ഇന്ത്യ അണ് ടച്ച്ഡ് 'പ്രദര്‍ശിപ്പിച്ചു.
തീരദേശ സ്വയം തൊഴില്‍ ജില്ലാതല ഉദ്ഘാടനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."