സൈ്വപിങ് മെഷിന്: കമ്മിഷന് തിരച്ചടിയാകുന്നു
കോഴിക്കോട്: കാഷ്ലെസ് ഇടപാടിനായി വ്യാപാരികള്‍ ഉപയോഗിക്കുന്ന സൈ്വപിങ് മെഷിനിന് കമ്മിഷനും നികുതി ഈടാക്കുന്നത് തിരിച്ചടിയാകുന്നു. ബാങ്കുകള്‍ക്ക് പ്രതിമാസം 600 രൂപ മുതല്‍ നികുതിയാണ് വ്യാപാരികള്‍ നല്‍കേണ്ടത്.
സര്‍വിസ് ചാര്‍ജ് ഒഴിവാക്കിയിട്ടുണ്ടെങ്കിലും 2000 രൂപ മുതലുള്ള കച്ചവടത്തിന് ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 0.75 ശതമാനവും 2000ത്തിനു മുകളിലുള്ള കച്ചവടത്തിന് ഒരു ശതമാനവും കമ്മിഷന് നല്‍കണം. രണ്ടര രൂപമുതലാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഈടാക്കുന്ന കമ്മിഷന്. കമ്മിഷനുള്ളതിനാല് കാര്‍ഡ് ഉപയോഗിച്ചുള്ള വ്യാപാരം സാധ്യമാക്കാന്‍ കഴിയില്ലെന്നാണ് കച്ചവടക്കാരും പൊതുജനങ്ങളും പറയുന്നത്.
അതേസമയം നിലവിലെ സാഹചര്യത്തില്‍ നഗരത്തില്‍ മെഷിന് ഉപയോഗിച്ചുള്ള വ്യാപാരം തകൃതിയായി നടക്കുന്നുണ്ട്. മെഷിനുകള്‍ക്ക് അപേക്ഷിച്ചിട്ടും ഇവ കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."