HOME
DETAILS
MAL
ജില്ലാ ട്രഷറിയില്‍ വന്‍ തിരക്ക്
backup
December 14 2016 | 03:12 AM
കോഴിക്കോട്: ഹാട്രിക് അവധിക്ക് ശേഷം ഇന്നലെ ജില്ലാ ട്രഷറിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. 25 ലക്ഷം രൂപ മാത്രമാണ് വിതരണത്തിനെത്തിയത്. ഇതിനാല്‍ ഇവിടെയെത്തിയ പകുതി പേര്‍ക്ക് മാത്രമേ ഇന്നലെ പണം വിതരണം ചെയ്യാന്‍ സാധിച്ചുള്ളൂ. പെന്ഷന്കാരടക്കമുള്ളവര് നിരാശരായി മടങ്ങി.
ഒരു കോടി രൂപയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും അതിന്റെ നാലിലൊന്ന് മാത്രമാണ് ലഭിച്ചത്. പണം തീരുമ്പോള്‍ ക്യൂവിലുള്ളവര്‍ക്ക് ടോക്കണ്‍ കൊടുക്കുന്ന രീതി തുടര്‍ന്നു. എന്നാല്‍ തുടര്‍ ദിവസങ്ങളില്‍ എത്രപണം എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ പിന്നിട് ടോക്കണ്‍ നിര്‍ത്തിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."