HOME
DETAILS
MAL
തൊഴിലുറപ്പ്: നല്‍കാനുള്ള തുക ഉടന്‍ അനുവദിക്കണമെന്ന്
backup
December 14 2016 | 03:12 AM
പേരാമ്പ്ര: കുടിശ്ശികയായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു നല്‍കാനുള്ള 296 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ അനുവദിക്കണമെന്നു മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളി (ഐ.എന്‍.ടി.യു.സി) കിഴക്കന്‍ പേരാമ്പ്ര മേഖല കണ്വന്ഷന് ആവശ്യപ്പെട്ടു.
നൂറു ദിവസം കൃത്യമായി ജോലി ലഭിക്കണമെന്നും ദിവസ വേതനം അഞ്ഞൂറു രൂപയാക്കി ഉയര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി എന്‍.പി വിജയന് ഉദ്ഘാടനം ചെയ്തു.
ഷിജു പുല്ലോട്ട് അധ്യക്ഷനായി. മോഹന്‍ദാസ് ഓണിയില്‍, ഉമ്മര്‍ തണ്ടോറ, രാജന് കെ. പുതിയേടത്ത്, സി.കെ ബാലന്, മഹിമ രാഘവന് നായര്‍, പി.കെ നാരായണന് നായര്‍, പി. രാജീവന്, പി.കെ പ്രകാശന്, സജികുമാര്‍ മാണിക്കോത്ത്, മോഹനകൃഷ്ണന്, സി.കെ ദാമോദരന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."