കാട്ടാനകളെ വനത്തിലേക്ക് തുരത്തിയോടിക്കും
ഗൂഡല്ലൂര്‍: കാട്ടാനകളെ വനത്തിലേക്ക് തുരത്തിയോടിക്കുമെന്ന് ഗൂഡല്ലൂര്‍ ഡി.എഫ്.ഒ ഡോ. പി.കെ ദിലീപ് അറിയിച്ചു. ഓവാലി പഞ്ചായത്തിലെ ധര്‍മഗിരിയില്‍ ജനങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് ഡി.എഫ്.ഒ ഇക്കാര്യം അറിയിച്ചത്. ധര്‍മഗിരിയില്‍ കഴിഞ്ഞ ദിവസം കാട്ടാനാക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടിരുന്നു. കുണ്ടുംപുഴയോട് ചേര്‍ന്ന് പതിനൊന്ന് കാട്ടാനകളാണ് തമ്പടിച്ചിരിക്കുന്നത്. ഈ ആനകള്‍ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങി ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ ഡി.എഫ്.ഒയെ അറിയിച്ചു. അപ്പോഴാണ് അദ്ദേഹം കാട്ടാനകളെ തുരത്താനുള്ള നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയത്. വനാതിര്‍ത്തികളില്‍ കിടങ്ങ് നിര്‍മിക്കുകയും ആവശ്യമായ സ്ഥലങ്ങളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്യണമെന്ന് നാട്ടുകാര്‍ ഡി എഫ് ഒയോട് അഭ്യര്‍ഥിച്ചു. റെയ്ഞ്ചര്‍മാരായ രാജേന്ദ്രന്, ശെല്‍വരാജ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."