ഗോത്ര വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക്: 'നാം മുന്നോട്ട് ' പദ്ധതി ആരംഭിച്ചു
കല്‍പ്പറ്റ: ജില്ലയിലെ സ്‌കൂളുകളില്‍ നിന്നുള്ള ഗോത്ര വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാനും പഠനത്തുടര്‍ച്ച നിലനിറുത്തുന്നതിനും നാം മുന്നോട്ട് പദ്ധതി ആരംഭിച്ചു. സ്വന്തം ഭാഷക്കും കലകള്‍ക്കും സംഗീതത്തിനും സംസ്‌കാരത്തിനും കായിക ശേഷിക്കുമെല്ലാം പ്രാധാന്യം നല്‍കുന്നതാണ് പദ്ധതി.
പട്ടികവര്‍ഗ വിഭാഗം കുട്ടികളില്‍ പദ്ധതിയുടെ തുടക്കത്തിലും ഒടുക്കത്തിലും അവസ്ഥാപഠനം നടത്തി പദ്ധതി വിലയിരുത്തും. ഒന്നാം ഘട്ടത്തില്‍ സ്‌കൂളിനു സമീപത്തുള്ള വാസസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നിശ്ചിത ലക്ഷ്യപത്രത്തില്‍ വിവരങ്ങള്‍ ശേഖരിക്കും.
എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, സന്നദ്ധ സംഘടനകള്‍, പ്രൊമോട്ടര്‍മാര്‍, ജനപ്രതിനിധികള്‍, പി.ടി.എ അംഗങ്ങള്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തും.
നീര്‍വാരം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപമുള്ള നെടുകുന്ന് കോളനിയില്‍ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.കെ അസ്മത്ത് അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്തംഗം സി തങ്കച്ചന്‍, പഞ്ചായത്ത് അംഗങ്ങളായ ശാരദാ അച്ചപ്പന്‍, പി.ജി സാബു, വി ജയകുമാര്‍, കെ.യു ഉദയകുമാര്‍, എസ്.എം.സി ചെയര്‍മാന്‍ അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ആര്‍.എം.എസ്.എ അസിസ്റ്റന്റ് പ്രോജക്ട് ഓഫിസര്‍ ശിവപ്രസാദ് പദ്ധതി വിശദീകരിച്ചു. എക്‌സൈസ് ഓഫിസര്‍ ബാബുരാജ് ക്ലാസെടുത്തു. കുട്ടികളുടെ കലാപരിപാടിയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."