എ.ഐ.ടി.യു.സി ത്രിദിന നേതൃത്വ ക്യാംപ് സമാപിച്ചു
കല്‍പ്പറ്റ: തുല്യജോലിക്ക് തുല്യ വേതനമെന്ന സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാനുള്ള തീരുമാനത്തോടെ മൂന്നു ദിവസമായി അമ്പലവയലില്‍ നടന്ന എ.ഐ.ടി.യു സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വ ക്യാംപ് സമാപിച്ചു.
അടുത്ത ജനുവരി 21, 22 തിയതികളില്‍ രാപ്പകല്‍ സത്യാഗ്രഹം നടത്തിക്കൊണ്ട് പ്രക്ഷോഭത്തിന് തുടക്കം കുറിക്കാനാണ് തീരുമാനം. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ ഈ വിധി ആദ്യം നടപ്പാക്കേണ്ടതുണ്ടെന്ന് ക്യാംപ് അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാണ്ടി. കരാര്‍, ദിവസകൂലി, കാഷ്വല്‍, ബദലി തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, മിനിമം വേതനം പ്രതിമാസം 18000 രൂപയാക്കുക, മുഴുവന്‍ തൊഴിലാളികളെയും ഉള്‍പ്പെടുത്തി സാര്‍വത്രികമായ ഇ.എസ്.ഐ പദ്ധതി നടപ്പാക്കുക, സാമൂഹിക സുരക്ഷാ പദ്ധതികള്‍ വിപുലീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ക്യാംപ് ഉയിച്ചു.
അടച്ചുപൂട്ടിക്കിടക്കുന്ന സംസ്ഥാനത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കണമെന്നും മറ്റൊരു പ്രമേയത്തില്‍ ക്യാംപ് ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന് അവകാശ പ്രഖ്യാപന രേഖ അവതരിപ്പിച്ചു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ജെ ഉദയഭാനു ചര്‍ച്ചക്ക് മറുപടി പറഞ്ഞു. എച്ച് രാജീവന്, വാഴൂര്‍ സോമന് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ക്യാംപ് ലീഡര്‍ വിജയന് കുനിശേരി, ഡെപ്യൂട്ടി ലീഡര്‍ ലീനമ്മ ഉദയകുമാര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.കെ മൂര്‍ത്തി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."