കിണറിലെ വെള്ളം അപ്രത്യക്ഷമായി.!
വേങ്ങര: മൂന്നടിയോളം വെള്ളമുണ്ടായിരുന്ന കിണര്‍ വറ്റിയനിലയില്‍. കുന്നുംപുറം ചെപ്പ്യാലം ജുമാമസ്ജിദ് കിണറാണ് തിങ്കളാഴ്ച രാവിലെ പത്തോടെ വറ്റിയ നിലയില്‍ കണ്ടെത്തിയത്. തലേദിവസം രാത്രി നാലടിയോളം വെള്ളമുണ്ടായിരുന്നു.
സാധാരണ വേനല്‍ക്കാലത്ത് പോലും കുറച്ചെങ്കിലും വെള്ളമുണ്ടാകുന്ന കിണറാണിത്. പള്ളിയിലെ ഹൗളിലേക്കും മറ്റും വെള്ളമെടുക്കുന്നത് ഇതില്‍ നിന്നാണ്. കഴിഞ്ഞദിവസം രാവിലെ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചിട്ടും ഹൗളിലേക്ക് വെള്ളം കയറാത്തതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് വെള്ളം പൂര്‍ണമായും അപ്രത്യക്ഷമായ നിലയില്‍ കണ്ടെത്തിയത്. പരിസരത്തെ വീടുകളിലെ കിണറുകളിലൊന്നും കാര്യമായ മാറ്റമുണ്ടായിട്ടില്ല. കിണറിന്റെ അടിഭാഗത്തെവിടെയെങ്കിലും മണ്ണിടിഞ്ഞ് ജലം മറ്റൊരിടത്തേക്ക് ഒഴുകാന്‍ സാധ്യതയുണ്ടെന്നും മറ്റുകാരണങ്ങളെന്തെങ്കിലുമാണോയെന്ന് വിശദപരിശോധനയിലൂടെയേ കണ്ടെത്താനാകൂവെന്നും ഭൂഗര്‍ഭജല വകുപ്പ് ജില്ലാ ഓഫിസില്‍ നിന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."