HOME
DETAILS

പ്രവാചക സ്‌നേഹത്തിലലിഞ്ഞ് നാടെങ്ങും മീലാദാഘോഷം

  
backup
December 14 2016 | 04:12 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%b2%e0%b4%bf%e0%b4%9e%e0%b5%8d

മലപ്പുറം: അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി(സ്വ) തങ്ങളുടെ ജന്മദിനത്തോടനുബന്ധിച്ച് നാടെങ്ങും വിപുലമായ ആഘോഷ പരിപാടികള്‍. തിങ്കളാഴ്ച പുലര്‍ച്ചെ മൗലിദ് പാരായണത്തോടെ തുടങ്ങിയ പരിപാടികളുടെ ഭാഗമായി രാത്രി വൈകും വരെ വിവിധ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. മഹല്ലുകള്‍, മദ്‌റസകള്‍, മറ്റുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു വ്യത്യസ്ത പരിപാടികള്‍.
പട്ടിക്കാട്: നല്ലൂര്‍ സിറാജുല്‍ ഉലൂം മദ്‌റസയില്‍ നബിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹംസ ഫൈസി അല്‍ ഹൈതമി പതാക ഉയര്‍ത്തി. അബ്ദുല്‍ മജീദ് യമാനി അധ്യക്ഷനായി. പട്ടിക്കാട് ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ മുഹ്‌യുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പി അബ്ദു ഹാജി അധ്യക്ഷനായി. പി.എ അസീസ് പട്ടിക്കാട്, എ.ടി ുഹമ്മദലി ഹാജി, പി ഹനീഫ, ടി ഹംസ മുസ്‌ലിയാര്‍, കബീര്‍ ഫൈസി നേതൃത്വം നല്‍കി.
മേലാറ്റൂര്‍: ഉച്ചാരക്കടവ് നജ്മുല്‍ ഹുദാ മദ്‌റസയില്‍ ഘോഷയാത്രയും അന്നദാനവും നടത്തി. യൂസുഫ് ഫൈസി, കെ.ടി ഹംസ ഹാജി, അബ്ദുസ്സലാം മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
വെട്ടത്തൂര്‍: അന്‍വാറുല്‍ ഹുദാ കോംപ്ലക്‌സില്‍ ജോ. സെക്രട്ടറി കെ മുഹമ്മദാലി ഹാജി പതാക ഉയര്‍ത്തി. ഹംസ ഫൈസി പ്രാര്‍ഥന നടത്തി. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, കെ.കെ അബ്ദുള്ളക്കുട്ടി ഹാജി, പി.സി മുസ്തഫ ഹാജി, ലത്തീഫ് ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി.
വെട്ടത്തൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ ഹാഫിള് കെ.വി മുനീര്‍ വാഫി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് കെ.കെ അബ്ദുള്ളക്കുട്ടി ഹാജി അധ്യക്ഷനായി. സെക്രട്ടറി അഡ്വ. കെ അബ്ദുല്‍ ഖാദര്‍ പതാക ഉയര്‍ത്തി.
കാപ്പ് മിസ്ബാഹുല്‍ ഇസ്‌ലാം മദ്‌റസയില്‍ സിറ്റിസണ്‍ മുഹമ്മദലി ഹാജി ഉദ്ഘാടനം ചെയ്തു. മഹല്ല് ഖാസി അബ്ദുല്‍ അസീസ് ഫൈസി പ്രാര്‍ഥന നടത്തി. കെ.എം അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. ഈസ്റ്റ് വേങ്ങൂര്‍ തന്‍വീറുല്‍ ഇസ്‌ലാം മദ്‌റസയില്‍ ഇ.പി.എം മുസ്തഫ അന്‍വരി വേങ്ങൂര്‍ ഉദ്ഘാടനം ചെയ്തു. ടി നിസാര്‍ മുസ്ലിയാര്‍ അധ്യക്ഷനായി.
വെട്ടത്തൂര്‍ ഹൈസ്‌കൂള്‍പ്പടി തര്‍ബിയ്യത്തുല്‍ അത്ഫാല്‍ മദ്‌റസയില്‍ പി.സി മുസ്തഫ ഹാജി പതാക ഉയര്‍ത്തി. പ്രാര്‍ഥനാ സദസിന് ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, എന്‍ അബ്ദുള്ള ഫൈസി, സമസ്ത മുഫത്തിശ് ഫസലുറഹ്മാന്‍ ഫൈസി നേതൃത്വം നല്‍കി. തേലക്കാട് മുഹ്യുദ്ദീന്‍ ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ സയ്യിദ് മുത്തുട്ടി തങ്ങള്‍ പതാക ഉയര്‍ത്തി. മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. ഉമര്‍ സാഹിബ് അധ്യക്ഷനായി. മണ്ണാര്‍മല പീടികപ്പടിയില്‍ അല്‍മദ്‌റസത്തുല്‍ മുര്‍ശിദയില്‍ മുഹമ്മദ് റാഫി നിസാമി ഉദ്ഘാടനം ചെയ്തു. മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. കൊളപ്പറമ്പ് മുഹമ്മദിയ്യ മദ്‌റസയില്‍ മഹല്ല് ഖാസി അബ്ദുല്‍ ലത്തീഫ് അന്‍വരി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം മുസ്‌ലിയാര്‍ അധ്യക്ഷനായി.
അരക്കുപറമ്പ് പടുവില്‍ക്കുന്ന് തര്‍ബിയ്യത്തുല്‍ അത്ഫാല്‍ മദ്‌റസയില്‍ പി ഉണ്ണീന്‍പ്പ ഹാജി പതാക ഉയര്‍ത്തി. എം.കെ ഹനീഫ ഫൈസി ഉദ്ഘാടനം ചെയ്തു. ഇ.പി അബു ഹാജി അധ്യക്ഷനായി. വേങ്ങൂര്‍ രണ്ടാംമൈല്‍ ഐനുല്‍ ഇസ്‌ലാം മദ്‌റസയിലും കാര്യാവട്ടം റഹ്മാനിയ്യ മദ്‌റസയിലും വിവിധ പരിപാടികളോടെ നബിദിനം ആഘോഷിച്ചു.
പാങ്ങ്: പടപ്പമ്പ് സിറാജുല്‍ ഹുദ മദ്‌റസയുടെ നബിദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് പാറമ്മല്‍ ബാപ്പുക്ക പതാക ഉയര്‍ത്തി. കെ .പി എ മജീദ് ഉദ്ഘാടനം ചെയ്തു. കിഴക്കന്‍ പാങ്ങ് ശംസുല്‍ ഉലൂം മദ്‌റസയുടെ ആഭിമുഖ്യത്തില്‍ നബിദിന റാലി നടത്തി. ചന്തപ്പറമ്പ് സബീലുല്‍ ഹുദ മദ്‌റസയില്‍ പി.കെ രായിന്‍ ഹാജി പതാക ഉയര്‍ത്തി.
പള്ളിപ്പറമ്പ് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ പി.കെ മുഹമ്മദ് കുഞ്ഞു ഹാജി പതാക ഉയര്‍ത്തി.പാങ്ങ് മാട്ടാത്ത്കുളമ്പ് സുല്ലമുല്‍സലാം മദ്‌റസയില്‍ പി.കെ കുഞ്ഞാപ്പു ഹാജി പതാക ഉയര്‍ത്തി.
പാങ്ങ് വാഴേങ്ങല്‍ ശംസുല്‍ ഇസ്ലാം മദ്‌റസ യില്‍ സയ്യിദ് കെ.എം.പി സൈതലവിക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി. സൗത്ത് പാങ്ങ് ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിനറാലിക്ക് സയ്യിദ് കെ.എം.പി ഇമ്പിച്ചിക്കോയ തങ്ങള്‍, കിളിയമണ്ണില്‍ മുസ്തഫ നേതൃത്വം നല്‍കി. വെസ്റ്റ് പാങ്ങ് ഇര്‍ശാദിയ്യ മദ്‌റസയില്‍ നസീം ഫൈസി പുത്തനങ്ങാടി പതാക ഉയര്‍ത്തി. നബിദിന റാലിക്ക് കെ.എ അസീസ് മുസ്‌ലിയാര്‍, കെ.പി സിറാജ് ഫൈസി നേതൃത്വം നല്‍കി.
പാങ്ങ് ചന്ദനപ്പറമ്പ് ദാറുല്‍ ഇസ്‌ലാം മദ്‌റസയില്‍ ടി.മുഹമ്മദ് ഹസന്‍ ഹാജി പതാക ഉയര്‍ത്തി. പാങ്ങ് കടന്നാമുട്ടി മിശ്ക്കാത്തുല്‍ ഉലൂം മദ്‌റസയുടെയും താണിക്കോട് നൂറുല്‍ ഹുദാ മദ്‌റസയുടെയും ആഭിമുഖ്യത്തിലുള്ള നബിദിനാഘോഷങ്ങള്‍ പതിനേഴിന് നടക്കും.
എടവണ്ണപ്പാറ: പറപ്പൂര്‍ പള്ളിമുക്ക് റൗളത്തുല്‍ ഉലൂം ഹയര്‍സെക്കന്‍ഡറി മദ്‌റസ നബിദിനാഘോഷം മഹല്ല് ഖത്വീബ് മന്‍സൂര്‍ ബാഖവി ഉദ്ഘാടനം ചെയ്തു.
വെട്ടുപാറ അലമുല്‍ ഹുദാ സെകണ്ടറി മദ്‌റസ നബിദിനാഘോഷം മഹല്ല് ഖത്വീബ് ഉബൈദുള്ള ദാരിമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് കെ.ഇ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി. കക്കോവ് മഹല്ല് നബിദിനാഘോഷം മൂസ മൗലവി പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.
ചാലിയപ്പുറം തത്തക്കോട് നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ പി.സി.മുഹമ്മദാജി പതാക ഉയര്‍ത്തി. അബ്ദുള്ള മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ആക്കോട് അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയില്‍ എം.സി അബ്ദുറഹ്മാന്‍ പതാക ഉയര്‍ത്തി. സദര്‍മുഅല്ലിം അബ്ദുല്‍കരീം ഉദ്ഘാടനം ചെയ്തു.
പള്ളിപ്പടി മുനവ്വറുല്‍ ഇസ്‌ലാം മദ്‌റസയില്‍ പ്രസിഡന്റ് അബ്ദഹാജി പതാക ഉയര്‍ത്തി. ഖത്വീബ് സിറാജുദ്ദീന്‍ഫൈസി ഉദ്ഘാടനം ചെയ്തു. പണിക്കരപ്പുറായ റൗളത്തുല്‍ ഉലൂം മദ്‌റസയില്‍ സുലൈമാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. സദര്‍മുഅല്ലിം അഹമ്മദ്മുസ്്‌ലിയാര്‍ പതാക ഉയര്‍ത്തി. അടൂരപ്പറമ്പ് ഹിദായത്തുസ്വിബിയാന്‍ മദ്‌റസ, മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനം വിപുലമായ രീതിയില്‍ ആഘോഷിച്ചു. മഹല്ല് പ്രസിഡന്റ് ചെറിയാപ്പുഹാജി പതാക ഉയര്‍ത്തി. ഖത്വീബ് റഷീദ് ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
കിഴിശ്ശേരി: കുനിത്തലക്കടവ് മനാറുല്‍ഹുദാ മദ്‌റസയില്‍ നടന്ന നബിദിനാഘോഷ പരിപാടി പ്രസിഡന്റ് അബ്ദുല്ല ഹാജി പതാക ഉയര്‍ത്തി. പൊതുസമ്മേളനം സ്വദര്‍മുഅല്ലിം കെ.സി അബ്ദുള്ള മാഹിരി ഉദ്ഘാടനം ചെയ്തു. നീരുട്ടിക്കല്‍ ഇര്‍ശാദുല്‍ അത്ഫാല്‍ മദ്‌റസയില്‍ മഹല്ല് സെക്രട്ടറി മോതി ഹാജി പതാക ഉയര്‍ത്തി. മുണ്ടംപറമ്പ് പാണാട്ടാലുങ്ങല്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയില്‍ കല്ലട അലവക്കുട്ടി ഹാജി പതാക ഉയര്‍ത്തി. പി.എ മുഹമ്മദ് ബാഖവി മുണ്ടണ്ടംപറമ്പ് ഉദ്ഘാടനം ചെയ്തു. സ്വദര്‍ മുഅല്ലിം അബ്ദുല്‍ ലത്തീഫ് മുസ്‌ലിയാര്‍ അധ്യക്ഷനായി.
മേലെ കിഴിശ്ശേരി മഹല്ല് മദ്‌റസ കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ച നബിദിന പരിപാടി മഹല്ല് ചെയര്‍മാന്‍ കുഞ്ഞാപ്പു ഹാജി പതാക ഉയര്‍ത്തി. മഹല്ല് പ്രസിഡന്റ് മുഹമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. വൈകിട്ട് നടന്ന പൊതുസമ്മേളനത്തില്‍ അലവി ദാരിമി കുഴിമണ്ണ, മഹല്ല് ഖാസി മൊയ്തീന്‍കുട്ടി ദാരിമി, മൊയ്തീന്‍ കുട്ടി ഫൈയി, ബിച്ചാപ്പു സംസാരിച്ചു. ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ കയ്യ്വഴുത്ത് മാസിക പ്രകാശനം ചെയ്തു.
കാഞ്ഞിരം ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ അഹമ്മദ് മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. മഹല്ല് മുദരിസ് പ്രാര്‍ഥന നിര്‍വഹിച്ചു. മഹല്ല് ഖത്വീബ് അബ്ദുല്‍ ലത്തീഫ് ഫൈസി ഉദ്ഘാടനം ചെയ്തു. സ്വദര്‍ മുഅല്ലിം കുട്ട്യാലി മുസ്‌ലിയാര്‍ അധ്യക്ഷനായി.
കൊണ്ടോട്ടി: ഭക്തിയുടെ നിറവില്‍ നാടെങ്ങും പ്രവാചക സ്തുതി പാടിപ്പറഞ്ഞ് നബിദിനാഘോഷം. ദഫ്മുട്ടിയും വാര്‍ണാഭമായ ഘോഷയാത്രയുമായി പ്രവാചകചര്യ വിളിച്ചോതിയ നബിദിനാഘോഷത്തില്‍ ആയിരങ്ങള്‍ ഒന്നു ചേര്‍ന്നു. കൊണ്ടോട്ടി ഈസ്റ്റ് കൊളത്തൂര്‍ മനാറുല്‍ ഇസ്‌ലാം മദ്‌റസയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിനാഘോഷം മഹല്ല് ഖാസി രായിന്‍കുട്ടി ലത്വീഫി ഉദ്ഘാടനം ചെയ്തു. മദ്‌റസാ കമ്മിറ്റി പ്രസിഡന്റ് കെ.ബി മൊയ്തീന്‍ഹാജി അധ്യക്ഷനായി.
പുളിക്കല്‍: പേങ്ങാട് റെയ്ഞ്ച് സമസ്ത കോഡിനേഷന്‍ കമ്മിറ്റി നടത്തിയ നബിദിനറാലി സിയാംകണ്ടത്ത് നിന്ന് ആരംഭിച്ചു ചാമപ്പറമ്പില്‍ സമാപിച്ചു. പൊതുസമ്മേളനം പി.എ ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ദുല്‍ഫുകാര്‍ അലി ഫൈസി അധ്യക്ഷനായി. ഫരീദ് റഹ്മാനി കാളികാവ് മുഖ്യപ്രഭാഷണം നടത്തി. പി.കെ മൂസ്സ ഹാജി, എ അബ്ദുല്‍ കരീം, പി.വി.എ ജലീല്‍, എ കമ്മദ്, പി ബദറുദ്ദീന്‍, സി മുഹമ്മദ് മുസലിയാര്‍, സി.പി അബ്ദുറഹ്മാന്‍ മുസലിയാര്‍ സംസാരിച്ചു.
മേലാറ്റൂര്‍: പുത്തനഴി നിബ്രാസുല്‍ ഉലൂം മദ്‌റസയില്‍ ഘോഷയാത്രക്കു പൂര്‍വവിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നേതൃത്വംനല്‍കി. മദ്‌റസ പ്രസിഡന്റ് സി.കെ നാസര്‍ പതാക ഉയര്‍ത്തി. ഖത്വീബ് വീരാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എം.എം ദാരിമി അധ്യക്ഷനായി.
എടപ്പറ്റ: ഹയാത്തു സ്വിബിയാന്‍ ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ സയ്യിദ് ഒ.കെ.എസ് തങ്ങള്‍ പതാക ഉയര്‍ത്തി. സ്ഥലം മുദരിസ് ശബീര്‍ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഒ.എം.എസ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നിസാമി അധ്യക്ഷനായി.
പൂളക്കല്‍: നസീമുല്‍ഹുദാ മദ്‌റസയില്‍ പുത്തനഴി മൊയ്തീന്‍ ഫൈസി പതാക ഉയര്‍ത്തി, റിന്‍ഷാദ് മുസ്‌ലിയാര്‍, യഅ്ഖൂബ് ഫൈസി സംസാരിച്ചു. കിഴക്കുംമ്പാടം സിറാജുല്‍ ഹുദാ മദ്‌റസയില്‍ അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തി. സ്ഥലംമുദരിസ് ശംസുദ്ദീന്‍ഫൈസി ഉദ്ഘാടനം ചെയ്തു. ഏപ്പിക്കാട് ശംസുല്‍ ഹുദാമദ്‌റസയില്‍ പ്രസിഡന്റ് മരക്കാര്‍ഹാജി പതാക ഉയര്‍ത്തി. കുഞ്ഞിമുഹമ്മദ്് ഫൈസി ഉദ്ഘാടനം ചെയ്തു. ആഞ്ഞിലങ്ങാടി ഹിദായത്തു മുസ്‌ലിമീന്‍ മദ്‌റസയില്‍ പ്രസിഡന്റ് അബുഹാജി പതാക ഉയര്‍ത്തി. സ്ഥലം മുദരിസ് മുഹമ്മദാലി ദാരിമി ഉദ്ഘാടനം ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ ഹരജി തള്ളി; അന്വേഷണ സംഘത്തിന് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍

Kerala
  •  a month ago
No Image

സാഹിത്യനിരൂപകന്‍ പ്രൊഫ.മാമ്പുഴ കുമാരന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

ജയ് ശ്രീറാം വിളിക്കാന്‍ തയ്യാറായില്ല; മുസ്‌ലിം യുവതിക്ക് ആശുപത്രിക്കു മുന്നിലെ സൗജന്യ ഭക്ഷണം നിഷേധിച്ചു

National
  •  a month ago
No Image

ഡല്‍ഹിയിലെ ബസുകളില്‍ സ്ത്രീകള്‍ക്ക് രാത്രികാല യാത്രകള്‍ സുരക്ഷിതമല്ല- ഗ്രീന്‍പീസ് ഇന്ത്യയുടെ സര്‍വേ റിപ്പോര്‍ട്ട്

National
  •  a month ago
No Image

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയില്‍ പൊട്ടിത്തെറി: ഒരു മരണം

Kerala
  •  a month ago
No Image

ഉപാധികളോടെ ശാശ്വത വെടിനിര്‍ത്തല്‍ ഉടമ്പടിക്ക് തയ്യാറെന്ന് ഹമാസ്

International
  •  a month ago
No Image

നവീന്‍ ബാബുവിന് പകരം പുതിയ എ.ഡി.എം; കണ്ണൂരില്‍ ചുമതലയേറ്റ് പത്മചന്ദ്രക്കുറുപ്പ്

Kerala
  •  a month ago
No Image

ഒരു രക്തത്തുള്ളിയില്‍ നിന്ന് ആയിരം സിന്‍വാറുകള്‍ പിറവി കൊള്ളുന്ന ഗസ്സ; കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല

International
  •  a month ago
No Image

സഊദി ജയിലിൽ കഴികഴിയുന്ന അബ്‌ദുറഹീമിന്റെ ഉമ്മയും സഹോദരനും സഊദിയിൽ; റിയാദിലെത്തി റഹീമിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ

Saudi-arabia
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല  ; പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago