HOME
DETAILS
MAL
150 ദിവസം കൊണ്ട് ഖുര്‍ആന്‍ മന:പാഠമാക്കി വിദ്യാര്‍ഥി
backup
December 14 2016 | 04:12 AM
വളാഞ്ചേരി: വെറും 150 ദിവസം കൊണ്ട് ഖുര്‍ആന്‍ മന:പാഠമാക്കി വിദ്യാര്‍ഥി ശ്രദ്ധേയനാകുന്നു. കാര്‍ത്തല മര്‍ക്കസിലെ ഹിഫഌല്‍ ഖുര്‍ആന്‍ കോളജ് വിദ്യാര്‍ഥി മുഹമ്മദ് അഫീഫാണ് 150 ദിവസം കൊണ്ട് ഖുര്‍ആന്‍ മനപാഠമാക്കിയിരിക്കുന്നത്.
ഹാഫിള് ഖലീല്‍ വാഫി കുട്ടശ്ശേരിയുടെ കീഴിലാണ് മുഹമ്മദ് അഫീഫ് പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഹിഫഌ പഠനത്തോടൊപ്പം സ്‌കൂള്‍ പഠനവും നല്‍കിവരുന്ന ഈ സ്ഥാപനത്തില്‍ നിന്നും ഇതിനകം നിരവധി പേര്‍ ഖുര്‍ആന്‍ മന:പാഠമാക്കിയിട്ടുണ്ട്. തിരുനാവായ മുട്ടിക്കാട് പാത്തിക്കല്‍ ഹംസ ഹാജിയുടെയും ഹസ്മയുടെയും മകനാണ് അഫീഫ്.
ഫസല്‍ ഇര്‍ഷാദ്, ഡോ. തസ്‌നി മോള്‍, മുഹമ്മദ് അമീന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."