പണം നല്‍കാന്‍ തയാറെന്ന് ചെക്കുന്ന്മല സംരക്ഷണ സമിതി
അരീക്കോട്: കൊല്ലംകൊല്ലിയില്‍ പഞ്ചായത്ത് അനുമതി നല്‍കിയ പുതിയ ക്വാറിക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ സാമ്പത്തികമാണ് തടസമെങ്കില്‍ പൊതുജനങ്ങളെ സഹകരിപ്പിച്ച് പണം കണ്ടെത്താനാവുമെന്ന് ചെക്കുന്ന് മല സംരക്ഷണ സമിതി ചെയര്‍മാന്‍ സുധാകരന്‍ പറഞ്ഞു. സെക്രട്ടറി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സാമ്പത്തികം പ്രശ്‌നമാക്കരുതെന്നും അദ്ദേഹം പറഞ്ഞു
അരീക്കോട് പഞ്ചായത്ത്: പുതിയ സെക്രട്ടറിയുടെ നിയമനത്തിനെതിരേ ബോര്‍ഡ് യോഗത്തില്‍ പ്രമേയം
അരീക്കോട്: പുതിയ സെക്രട്ടറിയുടെ നിയമനത്തെ തുടര്‍ന്ന് അരീക്കോട് പഞ്ചായത്തില്‍ ഉടലെടുത്ത അംഗങ്ങളുടെ പ്രതിഷേധം തണുത്തില്ല. ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ ചാര്‍ജെടുക്കാനിരിക്കുന്ന സെക്രട്ടറിക്കെതിരേ പ്രമേയവും പാസാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് മുക്കം സ്വദേശി സി.പി സുബൈറിന് അരീക്കോട് പഞ്ചായത്തില്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കാനുള്ള ഉത്തരവിറങ്ങിയത്. വെള്ളിയാഴ്ച ഇയാള്‍ പഞ്ചായത്തില്‍ എത്തുമെന്നറിഞ്ഞതോടെ സെക്രട്ടറിയുടെ ഓഫിസ് അടച്ചിടുന്നതടക്കമുള്ള പ്രതിഷേധമുറകളെ കുറിച്ച് പഞ്ചായത്ത് അംഗങ്ങള്‍ ആലോചിച്ചിരുന്നു. പ്രതിഷേധം അറിഞ്ഞ സെക്രട്ടറി അന്ന് പഞ്ചായത്തിലെത്തിയിരുന്നില്ല. തുടര്‍ച്ചയായി വന്ന മൂന്ന് പൊതു അവധിദിനങ്ങള്‍ക്ക് ശേഷം ഇന്നലെ സെക്രട്ടറി വീണ്ടും പഞ്ചായത്തിലെത്തുമെന്നറിഞ്ഞതോടെയാണ് അടിയന്തിരമായി പഞ്ചായത്ത് ബോര്‍ഡ് യോഗം വിളിച്ച് ചേര്‍ത്ത് പ്രമേയം പാസാക്കിയത്.
ഏഴുവര്‍ഷം അരീക്കോട് പഞ്ചായത്തില്‍ സെക്രട്ടറിയായി ജോലി ചെയ്ത ശേഷം രണ്ടുമാസം മുന്‍പാണ് സി.പി സുബൈര്‍ അരീക്കോട് പഞ്ചായത്തില്‍ നിന്ന് സ്ഥലം മാറിപോയത്. ഭിന്നശേഷിക്കാര്‍ക്കുള്ള ട്രെയ്‌നിങ് സെന്റര്‍, അരീക്കോട് ചന്ത, കുടിവെള്ള പദ്ധതിക്കായുള്ള പൈപ്പ്‌ലൈന്‍, ഫുട്‌ബോള്‍ കോച്ചിങ് സെന്റര്‍, ലൈബ്രറി തുടങ്ങി പഞ്ചായത്ത് തുടങ്ങാനുദ്ദേശിച്ച വിവിധ പദ്ധതികള്‍ക്കായി കരട് രേഖയില്‍ വകയിരുത്തിയ തുകയില്‍ വ്യത്യാസം വരുത്തി സെക്രട്ടറി ഡി.ടി.പിക്ക് അയച്ച് കൊടുത്തതും ഭരണ സമിതിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതുമാണ് പഞ്ചായത്ത് ബോര്‍ഡ് അംഗങ്ങള്‍ സെക്രട്ടറിയുടെ വരവിനെ തടയിടാന്‍ കാരണമെന്നാണറിയുന്നത്. പഞ്ചായത്തിന്റെ എതിര്‍പ്പ് വകവെക്കാതെ സെക്രട്ടറി ചാര്‍ജെടുത്താല്‍ സഹകരിക്കാനാവില്ലെന്ന നിലപാടിലാണ് പഞ്ചായത്ത് അംഗങ്ങള്‍.
പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ.ഡബ്ലി.യു അബ്ദുറഹ്മാന്‍പ്രമേയം അവതരിപ്പിച്ചു. ഉമര്‍ വെള്ളേരി പിന്താങ്ങി. രണ്ടാം വാര്‍ഡ് അംഗം എം.പി ഭാസ്‌കരന്‍ വിയോജിച്ചു. യോഗത്തില്‍ എം.പി അബൂബക്കര്‍ സിദ്ദീഖ്, ശിഹാബ് പാറക്കല്‍, എ. ഷീന, വി.പി സുഹൈര്‍, സറീന ജാഫര്‍, മുഹമ്മദ് ഷാഫി, എം.പി രമ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."