HOME
DETAILS
MAL
ടെറസില്‍ ജൈവകൃഷിയുമായി മുസ്തഫ
backup
December 14 2016 | 04:12 AM
തിരൂരങ്ങാടി: ടെറസിനുമുകളില്‍ നിന്നു നൂറുമേനി വിളവെടുത്ത സന്തോഷത്തിലാണ് മുസ്തഫ. ചെമ്മാട് കമ്പത്ത് റോഡില്‍ നേരിമാവുങ്ങല് മുസ്തഫയാണ് തന്റെ വീടിന്റെ ടെറസ് ജൈവകൃഷിക്കായി മാറ്റിവെച്ചിരിക്കുന്നത്. വെണ്ട, പടവലം, കക്കരി, പയര്‍, പാവയ്ക്ക, തക്കാളി, സ്വര്ണമണിപ്പയര്, വഴുതന, മീറ്റര്‍ പയര്‍, മുളക് എന്നിവയാണ് പ്രധാന ഇനം. തമിഴ്നാട്ടില്‍ ബിസിനസ് നടത്തുന്ന മുസ്തഫ രണ്ടു വര്‍ഷം മുന്‍പാണ് പഞ്ചായത്തില്‍ നിന്നും ലഭിച്ച വിത്തുപയോഗിച്ച് കൃഷി തുടങ്ങിയത്. വിഷം തീണ്ടാത്ത ജൈവപച്ചക്കറി തന്നെ ഭക്ഷിക്കണമെന്ന തീരുമാനമാണ് ഇത്തരത്തില്‍ ടെറസിനുമുകളില്‍ ജൈവപച്ചക്കറി കൃഷിയൊരുക്കാന്‍ മുസ്തഫക്ക് പ്രചോദനമായത്. പരീക്ഷണ കൃഷി തന്നെ വിജയകരമായി. കൃഷിഭവന്റെ സഹായത്തോടെ പോളിഹൗസൊരുക്കി കൃഷി വിപുലപ്പെടുത്താനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."