പ്രവാചക സ്‌നേഹത്തിലലിഞ്ഞ് നാടെങ്ങും മീലാദാഘോഷം
മലപ്പുറം: അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി(സ്വ) തങ്ങളുടെ ജന്മദിനത്തോടനുബന്ധിച്ച് നാടെങ്ങും വിപുലമായ ആഘോഷ പരിപാടികള്‍. തിങ്കളാഴ്ച പുലര്‍ച്ചെ മൗലിദ് പാരായണത്തോടെ തുടങ്ങിയ പരിപാടികളുടെ ഭാഗമായി രാത്രി വൈകും വരെ വിവിധ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. മഹല്ലുകള്‍, മദ്‌റസകള്‍, മറ്റുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു വ്യത്യസ്ഥ പരിപാടികള്‍.
മഞ്ചേരി: ജാമിഅ ഇസ്‌ലാമീയ്യ ഹയര്‍സെക്കന്‍ഡറി സ്‌കൂളും ശരീഅത്ത് കോളജും സംയുക്തമായി നബിദിന റാലി സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ മുഹമ്മദ് നിയാസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഫാറൂഖ് ഫൈസി മണിമൂളി പ്രാര്‍ഥന നടത്തി. എലമ്പ്ര ബുസ്താനുല്‍ ഉലൂം മദ്‌റസയില്‍ സൈഫുദ്ധീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. റശീദ് ദര്‍സി അധ്യക്ഷനായി.
പത്തിരിയാല്‍ മദ്‌റസയില്‍ മഹല്ല് ഖാസി ഉസ്താദ് മുഹമ്മദ് ഷബീബ് ബാഖവി പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. കാരേപറമ്പ് തര്‍ബീയത്തുല്‍ ഹുദാ മദ്‌റസയില്‍ ഹമീദ്‌ഫൈസി ഉദ്ഘാടനം ചെയ്തു. കരീം ബാഖവി അധ്യക്ഷനായി.
കാളികാവ്: കാളികാവ് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ ഉമര്‍ ദര്‍സി തച്ചണ്ണ പതാക ഉയര്‍ത്തി. സദര്‍ മുഅല്ലിം ശിഹാബുദ്ദീന്‍ ഫൈസി കല്ലാമൂല അധ്യക്ഷയായി.
മേലേകാളികാവ് നൂറുല്‍ ഈമാന്‍ മദ്‌റസയില്‍ മഹല്ല് കമ്മിറ്റിയും പൂര്‍വവിദ്യാര്‍ഥികളും ചേര്‍ന്ന് നബിദിന റാലി നടത്തി. മഹല്ല് പ്രസിഡന്റ് പന്നിക്കോടന്‍ മൂസ പതാക ഉയര്‍ത്തി. മഹല്ല് ഖാസി നൗഷാദ് ദാരിമി പ്രാര്‍ഥന നിര്‍വഹിച്ചു.
ചോക്കാട്: ചോക്കാട് ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസയും മഹല്ല് കമ്മിറ്റിയും ചേര്‍ന്ന് നബിദിനം ആഘോഷിച്ചു. കുട്ടികളും രക്ഷിതാക്കളും നബിദിന റാലിയില്‍ പങ്കെടുത്തു. മഹല്ല് പ്രസിഡന്റ് അബൂബക്കര്‍ ഫൈസി പതാക ഉയര്‍ത്തി. മഹല്ല് ഖാസി ഹുസൈന്‍ ഫൈസി പ്രാര്‍ഥന നടത്തി.
കരുളായി: കരുളായി തര്‍ബിയത്തുല്‍ ഔലാദ് മദ്‌റസയുടെ നേതൃത്വത്തില്‍ നബിദിന റാലി നടത്തി. കരുളായി മഹല്ല് ഖാസി ശിഹാബുദീന്‍ റഹ്മാനി പതാക ഉയര്‍ത്തി.
മൈലംമ്പാറ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നബിദിന റാലിക്ക് മഹല്ല് പ്രസിഡന്റ് വി അലവി, സെക്രട്ടറി ഇ.കെ അസൈനാര്‍, മഹല്ല് ഖാസി അബുസുഫിയാന്‍ നേതൃത്വം നല്‍കി. പിലാക്കല്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയുടെ നേതൃത്വത്തില്‍ നബിദിന റാലി നടത്തി.
പാണ്ടിക്കാട്: പയ്യപറമ്പ് മസ്ജിദുല്‍ ഇര്‍ഷാദില്‍ പലര്‍ച്ചെ നടന്ന മൗലിദ് പാരായണത്തിന്ന് ഖാസി സവാദ് ഫൈസി, അബ്ബാസ് മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചെരിച്ചിയില്‍ പാറ അല്‍മദ്‌റസത്തുല്‍ ഹിദായയുടെ ആഭിമുഖ്യത്തില്‍ നബിദിനഘോഷയാത്ര സംഘടിപ്പിച്ചു. തുടര്‍ന്ന് അന്നദാനവും നടത്തി.
കിഴക്കേ പാണ്ടിക്കാട് മുഈല്‍ ഇസ്‌ലാംസെക്കന്‍ഡറി മദ്‌റസയുടെ കീഴില്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് നബിദിന റാലിസംഘടിപ്പിച്ചു ദഫ് മുട്ട് റാലിക്ക് അകമ്പടി സേവിച്ചു.
കരുവാരകുണ്ട്: പുല്‍വെട്ട കക്കറ ഹിദായത്തുല്‍ മുസ്‌ലിമീന്‍ മദ്‌റസയില്‍ ജഅഫര്‍ ദാരിമി, കെ.കെ കബീര്‍, മേലേതില്‍ മൂസ, പി അബ്ദുറസാഖ്, എ.ടി സലീം, ശരീഫ് മുസ്‌ലിയാര്‍ സംസാരിച്ചു.
മാമ്പുഴ നിബ്‌റാസല്‍ ഉലൂം മദ്‌റസയില്‍ പി. കുഞ്ഞാപ്പ ഹാജി പതാക ഉയര്‍ത്തി. പി.സൈതാലി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയതു. മാമ്പുഴ പടുമുണ്ട മദ്‌റസയില്‍ അലി ദാരിമി ഉദ്ഘാടനം ചെയ്തു. ടി.കെ കമ്മുട്ടി ഹാജി പതാക ഉയര്‍ത്തി. കരിമ്പില്‍ ഇഖ്ബാല്‍ അധ്യക്ഷനായി.
മഞ്ഞള്‍പാറ സിറാജുല്‍ ഹുദാ മദ്‌റസയില്‍ സഗീര്‍ ഫൈസി പതാക ഉയര്‍ത്തി. പുല്‍വെട്ട പണത്തുമ്മല്‍ മദ്‌റസയില്‍ ഹംസല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. അസീസ് ഫൈസി, ബാപ്പു മുസ്‌ലിയാര്‍ സംബന്ധിച്ചു.
മാമ്പുഴ കക്കറ മുനീറുല്‍ ഇസ്‌ലാം മദ്‌റസയില്‍ ഒ.കെ മുത്തുക്കോയ തങ്ങള്‍, ഒ.പി അലി ഫൈസി , കാഞ്ഞാണി ഹാജി, ബശീര്‍ ഫൈസി സംബന്ധിച്ചു.
തുവ്വൂര്‍: പൂളമണ്ണ തസ്‌കിയ്യത്തുല്‍ അനാം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷയാത്ര നടത്തി. മഹല്ല് ഖത്വീബ് മുഹമ്മദലി ഫൈസി അഞ്ചച്ചവിടി, മഹല്ല് പ്രസിഡന്റ് ടി.എച്ച് കുഞ്ഞാപ്പ ഹാജി, സെക്രട്ടറി വി.പി ഫൈസല്‍ ലത്വീഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കരുവാരകുണ്ട്: പുല്‍വെട്ട കക്കറ ഹിദായത്തുല്‍ മുസ്‌ലിമീന്‍ മദ്‌റസയില്‍ ജഅഫര്‍ ദാരിമി ,കെ.കെ കബീര്‍ , മേലേതില്‍ മൂസ്സ, പി അബ്ദുല്‍ റസാഖ്, എ.ടി സലീം, ശരീഫ് മുസ്‌ലിയാര്‍ സംസാരിച്ചു.
പൂക്കോട്ടുംപാടം: പാറക്കപ്പാടം ജന്നത്തുല്‍ ഉലും മദ്‌റസ നബിദിന റാലിക്ക് കമറുദീന്‍ ഫൈസി, അബ്ദുല്‍ലത്തീഫ് ഹുദവി, റഹ്മത്തുല്ല വഹബി, മുജീബ്‌റഹ്മാന്‍ മുണ്ടശേരി, സലീം എന്നിവര്‍ നേതൃത്വം നല്‍കി മാമ്പറ്റ കോട്ടക്കുളം കൗക്കബുല്‍ ഹുദാ മദ്‌റസയില്‍ മുഹമ്മദലി ദാരിമി, അബൂബക്കര്‍ ബദരി, അനീസ് ഫൈസി, അലവി മുസ്‌ലിയാര്‍, കൈനോട്ട് അലി എന്നിവര്‍ നേതൃത്വം നല്‍കി.
പൂക്കോട്ടുംപാടം നൂറുല്‍ ഇസ്‌ലാം മദ്‌റസയില്‍ മുസ്തഫ ഫൈസി, റഷീദ് മുണ്ടശേരി, ഫക്രുദ്ദീന്‍ തങ്ങള്‍, കരീം മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മണ്ണില്‍ റഹ്മാനിയ്യ മസ്ജിദും നൂറുല്‍ അനാം മദ്‌റസയും സംയുക്തമായി നടത്തിയ നബിദിനറാലിക്ക് നൗഷാദലി ഫൈസി, അബ്ദല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍, സുബൈര്‍ മുസ്‌ലിയാര്‍, കൂത്രാടന്‍ മൊയ്തീന്‍ നേതൃത്വം നല്‍കി. ചോക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റിയും ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ വിദ്യാര്‍ഥികളും ചേര്‍ന്ന് നബിദിന റാലി നടത്തി. മഹല്ല്ഖാസി ഹുസൈന്‍ ഫൈസി, അബൂബക്കര്‍ ഫൈസി, ഹൈദ്രോസ് ദാസിമി, മൂസ, ടി. മുഹമ്മദാലി, പി. ഉണ്ണിമൊയിതീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അരീക്കോട്: നോര്‍ത്ത് കൊഴക്കോട്ടൂര്‍ മമ്പ ഉല്‍ ഉലൂം മദ്‌റസയില്‍ ഇബ്രാഹിം തങ്ങള്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ കുട്ടി ഹാജി അധ്യക്ഷനായി. വെസ്റ്റ് പത്തനാപുരം കെ.കെ സമദ് മൗലവി അദ്ധ്യക്ഷനായി. ആലി ഹാജി പതാക ഉയര്‍ത്തി. മുണ്ടമ്പ്ര ഇര്‍ഷാദുല്‍ അനാമില്‍ ബഷീര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ഉഗ്രപുരം അല്‍ മദ്‌റസത്തുല്‍ മുഹമ്മദിയ്യയില്‍ കെ.പി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ദാറുസ്സലാം തദ്കിറത്തുല്‍ ബാഫഖിയില്‍ ടി.ടി ഇബ്രാഹിം ദാരിമി ഉദ്ഘാടനം ചെയ്തു. വലിയകല്ലുങ്ങല്‍ ഇര്‍ഷാദുല്‍ അനാമില്‍ കുഞ്ഞാപ്പു തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പൂക്കോട്ടുചോല ഉലൂമുല്‍ മുഞ്ചിയ മദ്‌റസയില്‍ അബൂബക്കര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. മേലെ കൊഴക്കോട്ടൂര്‍ നൂറുല്‍ ഹുദാ മദ്‌റസയില്‍ അബൂബക്കര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ഒരുവിലാക്കോട് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച സ്വലാത്ത് വാര്‍ഷികവും നബിദിനാഘോഷവും സ്വാദിഖ് ഫൈസി ഉദ്ഘാടനം ചെയ്തു. സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
മൂത്തേടം: മരത്തിന്‍കടവ് ഹയാത്തുല്‍ ഇസ്‌ലാം മദ്രസയുടെ നേതൃത്വത്തില്‍ നബിദിനാഘോഷം നടത്തി. മഹല്ല് കാരണവര്‍ തൊട്ടിപറമ്പന്‍ മുഹമ്മദുണ്ണി ഹാജി പതാക ഉയര്‍ത്തി. റാലിയില്‍ വിദ്യാര്‍ഥികളും നാട്ടുകാരും അണിനിരന്നു. തുടര്‍ന്ന് അന്നദാനവും നടത്തി. പെരുംകൊല്ലംപാറ നുസ്‌റത്തുല്‍ ഉലൂം സെക്കന്‍ഡറി മദ്‌റസയുടെ നേതൃത്വത്തില്‍ നബിദിന റാലി നടത്തി.
കുറ്റിക്കാട് കാടിക്കല്ല് ഹിദായത്തുക് ഇസ്‌ലാം സെക്കന്‍ഡറി മദ്‌റസയുടെ നേതൃത്വത്തില്‍ നടത്തിയ നബിദിന റാലി അസീസ് മുസ്‌ലിയാര്‍ കുറ്റിക്കാട് ഉദ്ഘാടനം ചെയ്തു. മഹല്ല്ഖാസി നവീര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി.
എടക്കര: പൂവത്തിക്കല്‍ സിറാജുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്ന ഘോഷയാത്രക്ക് മഹല്ല് പ്രസിഡന്റ് മലബാര്‍ മൊയ്തീന്‍ ഹാജി, മഹല്ല് ഖാസി അബ്ദുല്‍ ബാരി ഫൈസി, സലീം എടക്കര, പി യൂസഫ്, പനോളി മജീദ്, പി അബു നേതൃത്വം നല്‍കി.
പോത്ത്കല്ല്: മുണ്ടേരി സംയുക്ത മഹല്ല് കമ്മിറ്റി നബിദിന റാലി നടത്തി. മഹല്ല് ഖത്വീഫ് അസ്ഹറലി ഫൈസി, സക്കീര്‍ ഫൈസി, മൊയ്തീന്‍ കുട്ടി ഹാജി നേതൃത്വം നല്‍കി.
എടക്കര: പെരുങ്കുളം ഇര്‍ഷാദുല്‍ ഇസ്‌ലാം മദ്‌റസയില്‍ നബിദിന റാലിക്ക് സറഫുദ്ദീന്‍ മുസ്‌ലിയാര്‍, ഉസൈന്‍ ഫൈസി, മാനു മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."