വര്‍ദ ചുഴലിക്കാറ്റിന്റെ അലയൊലി കേരള തീരത്തും ശക്തമായ കാറ്റ്; ബോട്ടുകള്‍ വെറുംകൈയോടെ മടങ്ങി
പൊന്നാനി: തമിഴ്നാട്ടില്‍ നാശം വിതച്ച വര്‍ദ ചുഴലിക്കാറ്റിന്റെ അലയൊലി കേരള തീരത്തും. കടലില്‍ ശക്തമായ കാറ്റടിച്ചതിനാല്‍ പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 50 ഓളം ബോട്ടുകള്‍ വെറും കൈയോടെ മടങ്ങിവന്നു .
കടല്‍ പ്രക്ഷുബ്ധമാവുകയും കാറ്റും കോളും വര്‍ധിക്കുകയും ശക്തിപ്പെടുകയും ചെയ്തതോടെ മിക്ക ബോട്ടുകളും മത്സ്യബന്ധനത്തിന് പോയിരുന്നില്ല. എന്നാല്‍ എല്ലാം അവഗണിച്ച് കഴിഞ്ഞ ദിവസം പൊന്നാനിയില്‍ നിന്ന് അന്‍പതോളം ബോട്ടുകള്‍ മത്സ്യവും തേടി കടലില്‍ പോയതിനിടെയാണ് വര്‍ദ കൊടുങ്കാറ്റിന്റെ ദുരന്തം കേരളത്തിലുമെത്തിയത്. കാറ്റ് ശക്തമായതോടെ പോയ ബോട്ടുകളെല്ലാം മീന്‍ പിടിക്കാതെ തിരിച്ചുപോരുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി പൊന്നാനിയില്‍ നിന്ന് പോകുന്ന ബോട്ടുകള്‍ക്ക് കാര്യമായ മത്സ്യം ലഭിക്കുന്നില്ല. പലര്‍ക്കും ഇന്ധനച്ചെലവ് പോലും തിരികെ ലഭിക്കുന്നില്ലെന്നാണ് ബോട്ടുടമകള്‍ പറയുന്നത്.
ഇതിനിടയിലാണ് നാല് ദിവസത്തിലധികം കടലില്‍ തങ്ങി മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്ക് പോലും കടലില്‍ പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."