തീരമേഖലയില്‍ സംരക്ഷിത വനങ്ങള്‍ നിര്‍മിക്കും: മന്ത്രി
കണ്ണൂര്‍: അഴീക്കോട് ചാല് ബീച്ച് മാതൃകയാക്കി സംസ്ഥാനത്തെ എല്ലാ തീരപ്രദേശങ്ങളിലും സംരക്ഷിത വനങ്ങള്‍ നിര്‍മിക്കുമെന്നു മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഹരിതതീരം പദ്ധതിയുടെ ഭാഗമായി തീരസംരക്ഷണത്തി ന് ജൈവവേലി എന്ന ലക്ഷ്യം നടപ്പാക്കുന്നതിനു മുന്നോടിയായി അഴീക്കോട് ചാല് ബീച്ച് തീരവനവും മീന്‍കുന്ന് ബീച്ചും മന്ത്രി സന്ദര്‍ശിച്ചു.
തീരസംരക്ഷണത്തിനൊപ്പം മത്സ്യത്തൊഴിലാളികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനു തൊഴില്‍ മാര്‍ഗം എന്ന നിലയിലാണു പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭന്, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസന്ന, ഫോറസ്റ്റ് സെക്ഷന്‍ ഓഫിസര്‍മാരായ എം.വി ജയപ്രസാദ്, വി.പി സുനില്‍ കുമാര്‍, പി മുരളി, സി സത്യന്, ജില്ലാ ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ കെ.കെ സതീഷ്കുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ചാര്‍ജ് കെ അജിത എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."