മാനവ മൈത്രി വിളിച്ചോതി വിഷ്ണു കലാ കായിക വേദിയും, കുറുമ്പ ക്ഷേത്ര കമ്മിറ്റിയും
കാഞ്ഞങ്ങാട്; മാനവ മൈത്രി വിളിച്ചോതി നബിദിന ചടങ്ങില്‍ പങ്കെടുത്ത ആയിരങ്ങള്‍ക്ക് മധുര പലഹാരങ്ങളും,പഴ വര്‍ഗ്ഗങ്ങളും വിതരണം ചെയ്ത ആയംപാറ വിഷ്ണു കലാ കായിക വേദി പ്രവര്‍ത്തകരും,ബല്ലാകടപ്പുറം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര കമ്മറ്റിയും,അയ്യപ്പ ഭക്തരും സമുദായങ്ങള്‍ തമ്മിലുള്ള സാഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കാന്‍ മാതൃകയായി.
കുണിയ ഷറഫുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മറ്റി നേതൃത്വത്തില്‍ നടന്ന നബിദിന റാലിയില്‍ സംബന്ധിച്ച രണ്ടായിരത്തോളം ആളുകള്‍ക്കാണ് വിഷ്ണു കലാകായിക വേദി പ്രവര്‍ത്തകര്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തത്. റാലി കടന്നു പോകുന്ന പാതയില്‍ വച്ച് ഇവ വിതരണം ചെയ്യുന്നതിന് പകരം റാലിയില്‍ പങ്കെടുത്തവര്‍ മദ്‌റസ കോമ്പൗണ്ടില്‍ തിരിച്ചെത്തിയപ്പോള്‍ കലാകായിക വേദി പ്രവര്‍ത്തകര്‍ പലഹാരങ്ങളുമായി വരവേല്‍ക്കുകയായിരുന്നു.
ഇത് റാലിയില്‍ പങ്കെടുത്തവര്‍ക്ക് നവ്യാനുഭവമായി. പുറമേ പാതയോരത്ത് മാലിന്യങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാകുകയും ചെയ്തു. വിഷ്ണു കലാകായിക വേദിയുടെ മുപ്പത്തിയഞ്ചാം വാര്‍ഷിക ചടങ്ങിന്റെ ഭാഗമായാണ് പ്രവര്‍ത്തകര്‍ ചടങ്ങ് സംഘടിപ്പിച്ചത്. പ്രസിഡന്റ് മോഹനന്‍,സെക്രട്ടറി കണ്ണാലയം നാരായണന്‍, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ വേലായുധന്‍,യരക്ഷരാര്‍ രാഘവന്‍ ഉരുളാംകോടി,യു.എ.ഇ.കമ്മറ്റി രക്ഷാധികാരി ദാമോദരന്‍ മോളത്തിങ്കാല്‍,ദിനേശന്‍ കുണ്ടൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ ചടങ്ങ് നടത്തിയത്. കുണിയ ഷറഫുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മറ്റി പ്രസിഡന്റ് ടി.കെ.അബ്ദുല്‍ റഹിമാന്‍ ഹാജി,സെക്രട്ടറി കാനത്തില്‍ മുഹമ്മദ് കുഞ്ഞി,ട്രഷറര്‍ കെ.എ.അഹമ്മദ് ഉള്‍പ്പെടെയുള്ള കമ്മറ്റി ഭാരവാഹികളും,വിവിധ നേതാക്കളും കലാകായിക വേദി പ്രവര്‍ത്തകരുടെ വേറിട്ട പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."