അബ്ദുല്‍ ഖാദര്‍ വധം: മൂന്ന് പേര് കൂടി അറസ്റ്റില്‍
ബോവിക്കാനം: പൊവ്വലിലെ യൂത്ത് ലീഗ് പ്രവര്ത്തകന് അബ്ദുല്‍ ഖാദര്‍(20)നെ കുത്തി കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര് കൂടി അറസ്റ്റില്‍.
ബോവിക്കാനം സ്വദേശികളായ കലാം(42), അഷറഫ്(32), ബാവിക്കരക്കുന്നിലെ ഫാറുഖ്(30) എന്നിവരെയാണ് ആദൂര്‍ സി.ഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റു ചെയ്തത്.
സംഭവത്തിനു ശേഷം മുഖ്യ പ്രതി നസീറിനെ കാറില്‍ രക്ഷപെടാന്‍ സഹായിച്ചതിനാണ് അഷറഫും ഫാറുഖും പിടിയിലായത്. പ്രതിയെ സഹായിച്ച ബോവിക്കാനത്തെ സുനൈഫാണ് ഇനി പിടികിട്ടാനുള്ളത്.
ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ പിടികൂടാനുണ്ടെന്നും പൊലിസ് അറിയിച്ചു.
അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കി. കൊല്ലാന്‍ ഉപയോഗിച്ച കത്തിയും രക്തം പുരണ്ട വസ്ത്രവും ബദിയഡുക്കയിലെ റോഡരികില്‍ നിന്നും പൊലിസ് കണ്ടെത്തിയിരുന്നു.
മുഖ്യ പ്രതി ബോവിക്കാനം മുതലപാറയിലെ നസീര്‍( 33), ബോവിക്കാനം ബാല നടുക്കയിലെ സാലി(26) എന്നിവരെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം ഒന്നിന് വൈകുന്നേരം ബോവിക്കാനത്ത് വെച്ചാണ് അബ്ദുല്‍ ഖാദര്‍ കുത്തേറ്റു മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."