HOME
DETAILS

പ്രവാചക പ്രകീര്‍ത്തനങ്ങളുമായി നാടെങ്ങും നബിദിനമാഘോഷിച്ചു

  
backup
December 14 2016 | 04:12 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%99%e0%b5%8d-2

കാസര്‍കോട്: അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ കീര്‍ത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
ആഘോഷത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പളളികളും മദ്‌റസകളും കേന്ദ്രീകരിച്ചു റാലികളും, മദ്‌റസ വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങളും നടന്നു. റാലികള്‍ക്കു ഹൃദ്യമായ വരവേല്‍പ്പുമായി മധുര പലഹാരം വിതരണം ചെയ്തു.
ഇവ വിതരണം നടത്തുമ്പോള്‍ റോഡുകളിലുണ്ടാവുന്ന പ്രയാസങ്ങളും, ഭക്ഷണാവശിഷ്ടങ്ങളും ഗ്ലാസുകളും മൂലം പാതയോരത്തു മാലിന്യങ്ങള്‍ സൃഷ്ടിക്കുന്നതും ഒഴിവാക്കുന്നതിനു വേണ്ടി മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി മദ്‌റസകള്‍ കേന്ദ്രീകരിച്ചാണ് കൂടുതലും വിതരണം ചെയ്തത്.
ചുരുക്കം ചില റാലികളില്‍ റോഡരികില്‍ വിതരണം ചെയ്ത ഭക്ഷണാവശിഷ്ടങ്ങളും ഗ്ലാസുകളും വളണ്ടിയര്‍മാര്‍ തന്നെ വൃത്തിയാക്കി മാതൃകയായി.
അച്ചടക്കം കൊണ്ടും ജനബാഹുല്യം കൊണ്ടും ശ്രദ്ധേയമായ റാലി വാഹനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാതെ കടന്നു പോവാന്‍ റാലിയില്‍ പങ്കെടുത്തവരും നിയന്ത്രിച്ചവരും വളരെയധികം ശ്രദ്ധിച്ചു.
റാലിയുമായി ബന്ധപ്പെട്ട് സമസ്തയുടെ ആഹ്വാനം അതേ പടി പാലിക്കാന്‍ മഹല്ല് കമ്മറ്റി ഭാരവാഹികളും നേതൃത്വം നല്‍കിയവരും ഉറച്ച തീരുമാനമെടുത്തതോടെ റാലി വാഹനങ്ങള്‍ക്കു കാര്യമായ മാര്‍ഗ തടസങ്ങളൊന്നും സൃഷ്ടിച്ചില്ല.
സ്‌കൗട്ട് പരേഡും, വിദ്യാര്‍ഥികളുടെ ദഫ് മുട്ട്, കോല്‍ക്കളി എന്നിവയും റാലിക്ക്് പകിട്ടേകി. തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് കേന്ദ്രീകരിച്ച് വിവിധ പ്രദേശങ്ങളിലെ മദ്‌റസകളുടെ റാലികള്‍ സംഗമിച്ചു.
തുടര്‍ന്നു നടന്ന നബിദിന പരിപാടിക്ക് തളങ്കര ജുമാ മസ്ജിദ് ഖത്തീബ് മജീദ് ബാഖവി നേതൃത്വം നല്‍കി.
കാഞ്ഞങ്ങാട്: നോര്‍ത്ത് ചിത്താരി ഖിളര്‍ ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി.
അഷ്‌റഫ് മിസ്ബാഹി പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാനയില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് സി കുഞ്ഞബ്ദുല്ല ഹാജി പതാക ഉയര്‍ത്തി.
മാണിക്കോത്ത് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന റാലിക്ക് മുബാറക് ഹസൈനാര്‍ ഹാജി, കുഞ്ഞബ്ദുല്ല, തായല്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി നേതൃത്വം നല്‍കി.

കുണിയ: ഷറഫുല്‍ ഇസ്‌ലാം ജമാഅത്ത് നേതൃത്വത്തില്‍ നടന്ന റാലിക്ക് അബ്ദുല്‍ ഖാദര്‍ നദ്‌വി, ടി.കെ അബ്ദുല്‍ റഹ്മാന്‍ ഹാജി, കനത്തില്‍ മുഹമ്മദ് കുഞ്ഞി,കെ.എ.അഹമ്മദ്,മുഷ്താഖ് ദാരിമി,ഹബീബ് റഹ്മാന്‍ ബാഖവി, ഇഖ്ബാല്‍ മൗലവി നേതൃത്വം നല്‍കി. ചെരുമ്പ രിഫായിയാ ജമാഅത്ത് കമ്മറ്റി നേതൃത്വത്തില്‍ നടന്ന റാലിക്ക് എം.പി മുഹമ്മദ് ഫൈസി നേതൃത്വം നല്‍കി.
സൗത്ത് ചിത്താരി ജമാഅത്ത് നേതൃത്വത്തില്‍ നടന്ന റാലിക്ക് ദാവൂദ് ഹാജി ചിത്താരി നേതൃത്വം നല്‍കി.

കാസര്‍കോട്: പ്രവാചക കീര്‍ത്തനങ്ങളുമായി നഗരത്തില്‍ നടന്ന തായലങ്ങാടി അല്‍ മദ്രസത്തുദ്ധീനിയ്യയുടെയും നെല്ലിക്കുന്ന് സംയുക്ത ജമാഅത്തിന്റെയും നബിദിനാഘോഷ റാലികള്‍ക്ക് ഫോര്‍ട്ട് റോഡ് ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രം സ്വീകരണം നല്‍കി. റാലിയില്‍ പങ്കെടുത്തവര്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. നഗരസഭാംഗം റാഷിദ് പൂരണം, നൗഷാദ് കരിപ്പൊടി, കെ.എം റഫീഖ്, കെ.എ മുസ്തഫ, കെ.എ ഷെരീഫ് സംബന്ധിച്ചു.
നീലേശ്വരം: പ്രവാചകന്‍ മുഹമ്മദ്‌നബിയുടെ ജന്മദിനത്തിന്റെ ഭാഗമായി നാടെങ്ങും നബിദിനം ആഘോഷിച്ചു.
നബിദിന സന്ദേശ ഘോഷയാത്രകളും പ്രഭാഷണങ്ങളും കലാപരിപാടികളും നടന്നു.
നീലേശ്വരം ജുമാ മസ്ജിദ്, കോട്ടപ്പുറം ഇടത്തറ ജുമാ മസ്ജിദ്, പേരോല്‍ ജുമാ മസ്ജിദ്, ചിറപ്പുറം ജുമാ മസ്ജിദ്, തൈക്കടപ്പുറം ജുമാ മസ്ജിദ്, തൈക്കടപ്പുറം നടുവില്‍ പളളി, കടിഞ്ഞിമൂല ജുമാ മസ്ജിദ്, ഓര്‍ച്ച ജുമാ മസ്ജിദ്, നെടുങ്കണ്ട ജുമാ മസ്ജിദ്, പളളിക്കര ജുമാ മസ്ജിദ്, കരുവാച്ചേരി ജുമ് ആ മസ്ജിദ്, പരപ്പ ജുമാ മസ്ജിദ്, ക്ലായിക്കോട് ജുമാ മസ്ജിദ്, കമ്മാടം ജുമാ മസ്ജിദ്, ഇടത്തോട് ജുമാ മസ്ജിദ്, ബങ്കളം ജുമാ മസ്ജിദ്, ചായ്യോത്ത് ജുമാ മസ്ജിദ്, ചോയ്യംകോട് ജുമാ മസ്ജിദ്, എന്നിവിടങ്ങളില്‍ വിപുലമായ രീതിയില്‍ ആഘോഷങ്ങള്‍ നടന്നു.

നെല്ലിക്കുന്ന്: സംയുക്ത ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന നബിദിന പരിപാടി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഹാജി പൂന അബ്ദുല്‍ റഹ്്മാന്‍ അധ്യക്ഷനായി.
ജി.എസ് അബ്ദുല്‍ റഹ്്മാന്‍ മദനി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
ഹനീഫ് നെല്ലിക്കുന്ന്, എ.കെ അബൂബക്കര്‍ ഹാജി, കട്ടപ്പണി കുഞ്ഞാമു, പൂരണം മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  10 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  10 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  10 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  10 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  10 days ago