HOME
DETAILS
MAL
മലിനീകരണം തടയാന്‍ മേല്‍നോട്ട കേന്ദ്രം യാഥാര്‍ഥ്യമാവുന്നു
backup
December 14 2016 | 04:12 AM
കഞ്ചിക്കോട്: സംസ്ഥാനത്തെ രണ്ടാമത്തെ വ്യവസായമേഖലയായ പുതുശ്ശേരി പഞ്ചായത്തിലെ പരിസ്ഥിതി മലിനീകരണത്തിന് പരിഹാരം കാണാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ രണ്ട് മേല്‍ നോട്ട കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു. കഞ്ചിക്കോട്ടാണ് രണ്ട് കേന്ദ്രങ്ങളും വരുന്നത്.
കഞ്ചിക്കോട്, പുതുശ്ശേരി പ്രദേശങ്ങളില്‍ വ്യവസായമലിനീകരണം മൂലം പ്രദേശവാസികള്ക്കുണ്ടാവുന്ന ബുദ്ധിമുട്ട് തടയാനാണ് സംസ്ഥാന മലിനീകരണബോര്‍ഡ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. 24 മണിക്കൂറും കേന്ദ്രം പ്രവര്‍ത്തിക്കും ഏതെങ്കിലും വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് വാതകചോര്‍ച്ച കണ്ടെത്തിയാല്‍ അടിയന്തിര സുരക്ഷാ നടപടികള്‍ക്കും സംവിധാന മുണ്ടാകും. മലിനീകരണം നിരീക്ഷിക്കുന്നതിന് പ്രത്യേക വാനും സജ്ജമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."