പെണ്‍നോവുകളുടെ കഥപറയുന്ന കാന്‍വാസുകള്‍
കോഴിക്കോട്: സമകാലിക സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന ദുരന്തങ്ങള്‍ കാന്‍വാസിലാക്കി മാഹി കലാക്ഷേത്രയിലെ വിദ്യാര്‍ഥികളും സുഹൃത്തുക്കളും. പി.കെ ഷമീന, മിനിജ ആനന്ദ്, ഗാഥാ ആനന്ദ്, ജോര്‍ജ് ജോസഫ്, ഷര്‍ജാന സിറാജ്, ജിഷ്‌ന ലിമേഷ്, ജിമിന്‍രാജ്, യു. പ്രജീഷ് എന്നിവരോടൊപ്പം ഇ. അനുശ്രീ, എ. ലാവണ്യ എന്നിവരുടെയും 27 ചിത്രങ്ങളാണു പ്രദര്‍ശനത്തിലുള്ളത്.
പെണ്‍കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമേറിയവര്‍ക്കു വരെ സുരക്ഷ ലഭിക്കാത്ത സമൂഹത്തെയാണ് ഇവര്‍ വരച്ചിട്ടത്. സ്ത്രീയെ പ്രകൃതിയായി ഉപമിക്കുന്ന ചിത്രങ്ങളും അവളുടെ സന്തോഷവും ദു:ഖവും പ്രയാസങ്ങളുമെല്ലാം വരച്ചുകാണിക്കുന്ന ചിത്രങ്ങളാണ് ഇവയില്‍ മിക്കവയും. സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങളാല്‍ യുവതിയെ ചരടില്‍ കോര്‍ത്ത് പാവക്കൂത്ത് നടത്തുന്ന മിനിജാ ആനന്ദിന്റെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുന്നു. പുരുഷ മേധാവിത്വത്തിനെതിരേയുള്ള പ്രതിഷേധമാണ് പി.കെ.കെ ഷിമിനയുടെ ചിത്രത്തില്‍. പ്രണയം മറയാക്കിയുള്ള കാമരൂപങ്ങളെ വരച്ചുകാട്ടുകയാണ് ഗാഥാ ആനന്ദ്.
ലളിത കലാ അക്കാദമി ആര്‍ട് ഗാലറിയില്‍ നടക്കുന്ന പ്രദര്‍ശനം ഇന്നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."