കേരളമാതൃക സ്വീകരിക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍
തൃശൂര്‍: കേരള മാതൃകയിലുള്ള അധികാരവികേന്ദ്രീകരണം നടപ്പിലാക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ടുവരുന്നതായി കില ഡയറക്ടര്‍ ഡോ.പി.പി.ബാലന് അറിയിച്ചു.
അധികാരവികേന്ദ്രീകരണം ദഷിണേഷ്യന് രാജ്യങ്ങള്‍ക്കപ്പുറം എന്ന വിഷയത്തെക്കുറിച്ച് ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന രാജ്യാന്തരസമ്മേളനത്തിലെ ചര്‍ച്ചകളും തീരുമാനങ്ങളും അതാണ് വ്യക്തമാക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 11 നു തുടങ്ങിയ രണ്ടുദിവസത്തെ സമ്മേളനത്തില്‍ 200-ല്‍ പരം പ്രതിനിധികള്‍ സംബന്ധിച്ചു. ബംഗ്ലാദേശ് തദ്ദേശഭരണവകുപ്പുസെക്രട്ടറി അബ്ദുള്‍ മാലിക്ക് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ കേരളത്തിലെ അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് ഡോ.പി.പി.ബാലന് വിഷയാവതരണം നടത്തി.
ഫിലിപ്പൈന്‍സ്, ലാവോസ്, മംഗോളിയ, ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാന്, അഫ്ഘാനിസ്ഥാന്, കബോഡിയ, മ്യാന്മര്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളാണ് കേരള മാതൃക സ്വീകരിക്കാന്‍ മുന്നോട്ടു വന്നിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."