ഭക്ഷ്യവിഷബാധ; ഇരുപതോളം പേര്‍ ആശുപത്രിയില്‍
കൊടുങ്ങല്ലൂര്‍: പുല്ലൂറ്റ് ചാപ്പാറയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഇരുപതോളം പേര്‍ ആശുപത്രിയില്‍.കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ. ആശുപത്രിയിലും നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിലുമാണ് കുട്ടികളുള്‍പടെയുള്ളവര്‍ ചികിത്സ തേടിയിട്ടുള്ളത്. പുല്ലൂറ്റ് കറപ്പം വീട്ടില്‍ അന്‍സാരിയുടെ മക്കളായ അന്‍സിയ(12),നാദിയ(8), വട്ടപ്പറമ്പില്‍ അന്‍വറിന്റെ മക്കളായ മിസ്‌രിയ(11), മുബീന(10), പക്കീറ വീട്ടില്‍ ബഷീറിന്റെ മകന്‍ മുഹമ്മദ് നാസിര്‍(12), കറപ്പം വീട്ടില്‍ ഷംല(31), ഏടാകൂടത്തില്‍ അനിലിന്റെ മകള്‍ ആതിര (13) എന്നിവരാണ് താലൂക്ക് ഗവ. ആശുപത്രിയിലുള്ളത്. ഏതാനു പേര്‍ പ്രഥമ ശുശ്രുഷ്‌ക്ക് ശേഷം മടങ്ങിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. സ്വകാര്യ ആശുപത്രികളിലും ചിലര്‍ ചികിത്സ തേടിയിട്ടുണ്ട്. ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട ഇവരെ രാത്രയിലും രാവിലെയുമായാണ് ആശുപത്രിയിലെത്തിച്ചത്. ആരുടെയും നില ഗുരുതരമല്ല. ചാപ്പാറ ഹദ്ദാദ് മസ്ജിദില്‍ നിന്നും വിതരണം ചെയ്ത ഭക്ഷണം കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യംഅനുഭവപ്പെട്ടത്. എന്നാല്‍ പള്ളിയില്‍ നിന്നും രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നുവെന്നു ഇവരില്‍ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രം ദേഹാസ്വസ്ഥ്യം അനുഭവപെട്ടത് എങ്ങനെയാണെന് വ്യക്തമല്ലെന്നും മഹല്ല് പ്രസിഡന്റ് ഷാജഹാന്‍കുന്നത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."