HOME
DETAILS

ഒരേ നാട്ടില്‍ നിന്നു മത്സരിച്ചതു മൂന്നുപേര്‍; ജയിച്ചത് ഒരാള്‍

  
backup
May 22 2016 | 19:05 PM

%e0%b4%92%e0%b4%b0%e0%b5%87-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%ae%e0%b4%a4%e0%b5%8d

എടച്ചേരി: ജില്ലയിലെ ഏറാമലയില്‍ നിന്ന് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിലേക്കു മത്സരിക്കാന്‍ മൂന്നു പേരുണ്ടായിരുന്നു. ഒരേ നാട്ടുകാരാണെങ്കിലും മത്സരിച്ചതു വിവിധ മണ്ഡലങ്ങളില്‍. ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍.എം.പി നേതാവുമായ രമ, മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ പാറക്കല്‍ അബ്ദുല്ല, ജനതാദള്‍ നേതാവ് മനയത്ത് ചന്ദ്രന്‍ എന്നിവരായിരുന്നു നാട്ടുകാരായ മൂന്നു സ്ഥാനാര്‍ഥികള്‍. ഇവരില്‍ രമയും ചന്ദ്രനും വടകര മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ പാറക്കല്‍ അബ്ദുല്ല കുറ്റ്യാടിയില്‍ നിന്നു ജനവിധി തേടുകയായിരുന്നു.
ഇവര്‍ വിജയിക്കുകയാണെങ്കില്‍ തങ്ങളുടെ നാട്ടുകാരായ രണ്ട് എം.എല്‍.എമാരെ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഏറാമലക്കാര്‍. പക്ഷെ തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ ജയിച്ചത് ഒരാള്‍ മാത്രം. കുറ്റ്യാടിയില്‍ നിന്ന് പാറക്കല്‍ അബ്ദുല്ല വിജയിച്ച വിവരമറിഞ്ഞു നാട്ടുകാര്‍ ഏറെ സന്തോഷിച്ചു. ഇടതുകോട്ടയായ കുറ്റ്യാടിയില്‍ കന്നിയങ്കത്തിനിറങ്ങിയ പാറക്കലിന്റെ വിജയം കഴിഞ്ഞ ദിവസം ശരിക്കും നാട്ടിന്റെ ഉത്സവമാക്കി മാറ്റുകയായിരുന്നു ഏറാമലക്കാര്‍.
പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് കെ.എം.സി.സി നേതാവു കൂടിയായ തങ്ങളുടെ പ്രിയ സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ നാട്ടുകാര്‍ ആഹ്ലാദം പ്രകടിപ്പിച്ചത്. അതേസമയം, മനയത്ത് ചന്ദ്രനും രമയും സിറ്റിങ് എം.എല്‍.എ കൂടിയായ സി.കെ നാണുവിനോടു മത്സരിച്ചു പരാജയപ്പെടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിലെ തീപിടിത്തം: ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങളില്ലാതെ

Kerala
  •  10 days ago
No Image

കൊച്ചിയില്‍ വന്‍ തീപിടിത്തം: കടകളും വാഹനങ്ങളും കത്തിനശിച്ചു

Kerala
  •  10 days ago
No Image

ഇന്ന് ലോക എയ്ഡ്സ് ദിനം: എച്ച്.ഐ.വി ബാധിതർക്ക് സർക്കാർ നൽകാനുള്ളത് ഒമ്പത് കോടി

Kerala
  •  11 days ago
No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  11 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  11 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  11 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  11 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  11 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  11 days ago