HOME
DETAILS

ഓപ്പറേഷന്‍ അനന്ത പാതിവഴിയില്‍ നിലച്ചു; മാലിന്യം നിറഞ്ഞ് ഓടകള്‍

  
backup
December 14 2016 | 05:12 AM

%e0%b4%93%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%aa%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%b4%e0%b4%bf

തിരുവനന്തപുരം: തലസ്ഥാനത്തെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കുന്നതിനായി തുടങ്ങിയ ഓപ്പറേഷന്‍ അനന്ത പാതിവഴിയില്‍ നിലച്ചു.
കഴിഞ്ഞ സര്‍ക്കാരും മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണും മുന്‍കൈയെടുത്ത് തുടങ്ങിയ പദ്ധതിയാണ് സര്‍ക്കാര്‍ മാറിയതോടെ പാതിവഴിയില്‍ നിലച്ചിരിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലധികം പേരെയും പുതിയ സര്‍ക്കാര്‍ തല്‍സ്ഥാനത്തു നിന്നു മാറ്റിയിരുന്നു. തുടര്‍പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകാന്‍ ഇതും കാരണമായി.
പദ്ധതിയുടെ രണ്ടാംഘട്ടത്തിനെന്ന് പറഞ്ഞ് 88 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെങ്കിലും , എങ്ങനെ , എപ്പോള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കൊന്നും ഇനിയും വ്യക്തത വന്നിട്ടില്ല.സര്‍ക്കാരിന് പുതിയ റിപ്പോര്‍ട്ട് അയച്ച് കാത്തിരിക്കുകയാണ് ജില്ലാ ഭരണകൂടം. സര്‍ക്കാരില്‍ നിന്ന് ഉടന്‍ മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ കലക്ടര്‍ എസ്.വെങ്കിടേസപതി പറഞ്ഞു.
അതേ സമയം നഗരത്തിലെ ഓടകളില്‍ വീണ്ടും മാലിന്യം നിറഞ്ഞത് പകര്‍ച്ചവ്യാധി ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്. തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി സ്‌റ്റേഷന് പിന്നിലെ ഓടയില്‍ പ്ലാസ്റ്റിക്കടങ്ങിയ മാലിന്യങ്ങള്‍ കത്തിച്ച നിലയിലാണ്. പാര്‍വതി പുത്തനാറിലെ വഞ്ചിയൂര്‍ ഭാഗത്തും മാലിന്യം നിറഞ്ഞു. ഇതുതന്നെയാണ് നഗരത്തിലെ മുഴുവന്‍ ചാലുകളുടെയും അവസ്ഥ. ഇവ നീക്കം ചെയ്യാനുള്ള ശ്രമങ്ങളൊന്നും നഗരസഭാ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
ശക്തമായ ഒരു മഴപെയ്താല്‍ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ തമ്പാനൂര്‍, കിഴക്കേകോട്ട, പഴവങ്ങാടി പത്മതീര്‍ഥക്കുളം റോഡ്, പ്രസ്‌കഌബ് റോഡ്, അരിസ്റ്റോ ജങ്ഷന്‍, ചെങ്കല്‍ചൂള, അട്ടക്കുളങ്ങര, എസ്.എസ് കോവില്‍ റോഡ്, ഊറ്റുകുഴി എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് ഉറപ്പാണ്. നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ ചാലയിലെ സ്ഥിതിയും മറിച്ചല്ല.
നഗരത്തിലെ റോഡുകളിലെത്തുന്ന മഴവെള്ളം ഓടകളിലൂടെ തെക്കനംകര കനാല്‍ വഴി പാര്‍വതി പുത്തനാറിലെത്തിച്ച് കടലിലേക്ക് ഒഴുക്കി വിടുകയായിരുന്നു ഓപ്പറേഷന്‍ അനന്തയിലെ പ്രധാന പരിഹാരമാര്‍ഗം. എന്നാല്‍ ഇതിനുവേണ്ടിയുള്ള പ്രായോഗിക നടപടികള്‍ ശാസ്ത്രീയമായിരുന്നില്ലെന്ന് അന്നേ ആക്ഷേപമുയര്‍ന്നിരുന്നു. നഗരത്തിലെ ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ആയുര്‍വേദ ആശുപത്രിക്കകത്തുകൂടി ചാല്‍ നിര്‍മിക്കാന്‍ ശ്രമിച്ചതും അന്ന് വിവാദമായിരുന്നു.
മുന്‍കാലങ്ങളിലെ തണ്ണീര്‍ത്തടങ്ങളുടെ കേന്ദ്രമായിരുന്നതിനാലാണ് നഗരത്തില്‍ വെള്ളക്കെട്ടുണ്ടാവുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ടനുസരിച്ചായിരുന്നു പെട്ടെന്നുള്ള നടപടികളിലേക്ക് അധികൃതര്‍ മുന്‍കൈയെടുത്തത്. ഒന്നാംഘട്ട പദ്ധതിക്ക് സര്‍ക്കാര്‍ ബജറ്റില്‍ വച്ച തുക പൂര്‍ണമായും വിനിയോഗിക്കാനും സാധിച്ചിരുന്നില്ല. മഴ വന്നതോടെ പണി നിര്‍ത്തിവയ്ക്കുകയും ശേഷം സര്‍ക്കാര്‍ മാറുകയും ചെയ്തതോടെ പദ്ധതി പൂര്‍ണമായും അവതാളത്തിലായി. ഇതിനിടെ ഒന്നാംഘട്ടം വിജയകരമാണെന്നു പറഞ്ഞു പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനും തീരുമാനിച്ചിരുന്നു. അതും പലയിടങ്ങളിലും നിലച്ച മട്ടാണ്.
അടുത്ത മഴക്കാലത്തിനു കാത്തിരിക്കാതെ വെള്ളക്കെട്ടിനും മാലിന്യത്തിനുമെതിരേയുള്ള ശാശ്വത പരിഹാരനടപടികള്‍ ഇപ്പോള്‍ തന്നെ തുടങ്ങണമെന്നതാണ് നഗരവാസികളുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  7 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  7 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  7 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  7 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  7 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  7 days ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

ദുബൈ; ഡിസംബര്‍ ഏഴിന് രാത്രി 11 മണി മുതല്‍ ഓണ്‍ലൈന്‍ ലൈസന്‍സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ആര്‍ടിഎ

uae
  •  7 days ago