പ്രകീര്‍ത്തന ധ്വനികളുമായി നാടെങ്ങും നബിദിനാഘോഷം
തിരുവനന്തപുരം: കടുവയില്‍ തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടന്ന നബിദിനസന്ദേശ റാലിക്ക് കെ.ടി.സി.ടി ചെയര്‍മാന്‍ പി.ജെ നഹാസ്, പ്രസിഡന്റ് ഇ. ഫസിലുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ.എം.എ റഹീം, ഖജാന്‍ജി എം.ഐ ഷാജഹാന്‍, എ. നഹാസ്, എം.എസ് ഷെഫീര്‍, കടുവാപ്പള്ളി ചീഫ് ഇമാം സദഖത്തുള്ള മൗലവി, അന്‍സാരി ബാഖവി, അമീര്‍ പറങ്കിമാംവിള എന്നിവര്‍ നേതൃത്വം നല്‍കി. കെ.ടി.സി.ടി അറബിക് കോളജ് യത്തീംഖാന, മദ്രസകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, അധ്യപാകര്‍, നാട്ടുകാര്‍, കെ.ടി.സി.ടി ഭാരവാഹികള്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു. കടുവയില്‍ പള്ളിയില്‍ നിന്ന് തുടങ്ങിയ റാലി ചാത്തമ്പറ, പറങ്കിമാംവിള വഴി തിരികെ കടുവാപ്പള്ളിയില്‍ സമാപിച്ചു.
തിരുവനന്തപുരം: ബീമാപള്ളി ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന സന്ദേശ റാലി നടത്തി. ബീമാപള്ളി ദര്‍ഗ്ഗാ ഷെരീഫ് അങ്കണത്തില്‍ നിന്ന് മഖാം സിയാറത്തോടുകൂടി ആരംഭിച്ച റാലി ജമാഅത്ത് പ്രസിഡന്റ് പി.എം. യൂസുഫ് ഹാജി ഫഌഗ് ഓഫ് ചെയ്തു. ചീഫ് ഇമാം ഹസ്സന്‍ അഷ്‌റഫി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി എം.ജി.എം. നജ്മുദ്ദീന്‍ സ്വാഗതം പറഞ്ഞു. അബ്ദുല്‍ ഖാദര്‍ അന്‍വരി, ഹാഫിള് റഫീഖ് മൗലവി, ഫഖ്‌റുദ്ദീന്‍ ബാഖവി, ഷബീര്‍ സഖാഫി, സിദ്ദീഖ് സഖാഫി, ഹൈദര്‍ സൈനി, നാസര്‍ സഖാഫി, അബ്ദുല്‍ മജീദ് മൗലവി, ബീമാപള്ളി റഷീദ്, റ്റി. ബഷീര്‍, മദ്‌റസ പ്രധാന അദ്ധ്യാപകന്‍മാരായ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, സയ്യിദ് അലി സഖാഫി, അബ്ദുറസാഖ് മന്നാനി, പീരുമുഹമ്മദ് മുസ്‌ലിയാര്‍, സ്വാലിസഖാഫി, റസൂല്‍ഷ മുസ്‌ലിയാര്‍, എം.എച്ച്. നസീര്‍, എസ്. സക്കീര്‍, പി. മാഹീന്‍, മൈതീന്‍ തുടങ്ങിയവര്‍ ജാഥയ്ക്ക് നേതൃത്വം നല്‍കി.
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലും പരിസരത്തുമുള്ള ജമാഅത്തുകളുടെ ആഭിമുഖ്യത്തില്‍ നബിദിനം ആഘോഷിച്ചു. നബിദിന സന്ദേശ റാലികള്‍, മദ്രസാ വിദ്യാര്‍ഥികളുടെ കലാ മത്സരങ്ങള്‍, മൗലൂദ് പാരായണം തുടങ്ങിയവ സംഘടിപ്പിച്ചു. വെഞ്ഞാറമൂട് ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ റാലിക്കും മറ്റു പരിപാടികള്‍ക്കുംജമാഅത്ത് പ്രസിഡന്റ് എ.എ റഷീദ്, ചീഫ് ഇമാം അബുല്‍ഫിദാ ഉവൈസ് അമാനി, മൈലയ്ക്കല്‍ നൗഷാദ്, നീര്‍ച്ചാലില്‍ ബഷീര്‍, മൈലയ്ക്കല്‍ സാലി, വെഞ്ഞാറമൂട് ഷാജഹാന്‍, മൈലയ്ക്കല്‍ സലീം എന്നിവര്‍ നേതൃത്വം നല്‍കി. മാണിക്കല്‍, കിണറ്റുമുക്ക്, വേളാവൂര്‍, തേക്കട, കന്യാകുളങ്ങര, ചിറമുക്ക്, പേരുമല, പുല്ലമ്പാറ, ഒഴുകുപാറ തുടങ്ങിയ സ്ഥലങ്ങളിലും ജമാഅത്തുകളുടെയും നിസ്‌കാരപ്പള്ളികളുടെയും ആഭിമുഖ്യത്തില്‍ നബിദിനാഘോഷം നടന്നു.
കിളിമാനൂര്‍: മാനവികതയുടെ സന്ദേശം ഉയര്‍ത്തി കിളിമാനൂരില്‍ ആയിരങ്ങള്‍ പങ്കെടുത്ത നബിദിന റാലിയും സമ്മേളനവും നടന്നു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ചിറയിന്‍കീഴ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റാലി കിളിമാനൂര്‍ ചൂട്ടയില്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ നിന്നും ആരംഭിച്ച് കിളിമാനൂര്‍ ടൗണ്‍ ചുറ്റി കിളിമാനൂരിലെ പഴയകുന്നുമ്മേല്‍ പഞ്ചായത്ത് ബസ് സ്റ്റാന്റ് മൈതാനിയില്‍ സമാപിച്ചു. സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്തു. തോന്നയ്ക്കല്‍ കെ.എച്ച് മുഹമ്മദ് മൗലവി അധ്യക്ഷനായി. അഡ്വ ബി.സത്യന്‍ എം.എല്‍.എ, വര്‍ക്കല കഹാര്‍, ഫാദര്‍ ഷാജി കുമാര്‍, അഡ്വ. നസീര്‍ ഹുസൈന്‍, കടുവയില്‍ എ.എം ഇര്‍ഷാദ് ബാഖവി, പാലുവള്ളി അബ്ദുല്‍ ജബ്ബാര്‍ മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു. ചികിത്സാ ധനസഹായ വിതരണം, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, 1491 വൃക്ഷത്തൈകളുടെ വിതരണം എന്നിവയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."