കൊല്ലം ഡി.സി.സിയുടെ നവീകരിച്ച ഓഫിസ് മന്ദിരം ഉദ്ഘാടനം ചെയ്തു
കൊല്ലം: ഡി.സി.സിയുടെ നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് നിര്‍വ്വഹിച്ചു.
ബി.ജെ.പിയും സി.പി.എമ്മും അക്രമരാഷ്ട്രീയത്തില്‍ ഒരു ചേരിയാണ്. സി.പി.എം അജï കേരളത്തില്‍ ബി.ജെ.പിയെ പ്രതിപക്ഷസ്ഥാനത്തേക്കുയര്ത്തകയെന്നതാണ്. ഇത് വ്യക്തമായി മനസ്സിലാക്കാനുള്ള തിരിച്ചറിവ് കോണ്‍ഗ്രസിനുïെന്നും സുധീരന് പറഞ്ഞു. മനുഷ്യാവകാശങ്ങളും ജനാധിപത്യവും ചവിട്ടിമെതിച്ച് വര്‍ഗീയതയുടെ കുഴലൂത്ത്കാരനായ മോദിക്ക് തല്‍സ്ഥാനത്ത് തുടരാനുള്ള ധാര്‍മിക അവകാശമില്ലെന്നും സുധീരന് പറഞ്ഞു.ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം .പി അധ്യക്ഷനായി. തെന്നല ബാലകൃഷ്ണ പിള്ള, സി വി പത്മരാജന്, കടവൂര്‍ ശിവദാസന്‍, ഭാരതീപുരം ശശി, ഡോ ശൂരനാട് രാജശേഖരന്,പിസി വിഷ്ണുനാഥ്, കെ സി രാജന്, എന്‍ അഴകേശന്, കെ സുരേഷ് ബാബു, പ്രതാപവര്‍മ്മ തമ്പാന്, രാജ്മോഹന്‍ ഉണ്ണിത്താന്,ജി രതികുമാര്‍, അഡ്വ ഷാനവാസ്ഖാന് ജ്യോതികുമാര്‍ ചാമക്കാല, പി രാമഭദ്രന്, ജമീലാഇബ്രാഹീം, കോയിവിള രാമചന്ദ്രന്, മേരിദാസന്‍, കരുണാകരന് പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."