രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക്: എ.കെ ആന്റണി
ന്യൂഡല്‍ഹി:രാജ്യം കടുത്ത സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന് മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി. ഡല്‍ഹി ജന്ദര്‍ മന്ദറില്‍ കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ ദേശീയ ദുരന്തമാണ് വരാനിരിക്കുന്നത്. ജനങ്ങള്‍ക്ക് വണ്ടിച്ചെക്ക് നല്‍കിയ പ്രധാനമന്ത്രിയും ധനമന്ത്രിയും ക്രിമിനല്‍ കുറ്റമാണ് ചെയ്തത്. കേരളത്തിന്റെ നട്ടെല്ലായ സഹകരണ മേഖലയെ കേന്ദ്രം ഞെക്കിക്കൊല്ലുകയാണ്. ജനങ്ങള്‍ക്ക്് മുന്‍പില്‍ മോദി മുട്ടു മടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് പ്രതിസന്ധി, കേന്ദ്ര സര്‍ക്കാരിന്റെ റേഷന്‍ വിഹിതം വെട്ടിക്കുറച്ച നടപടി,സഹകരണ മേഖലയോടുള്ള അവഗണന എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് നേതാക്കള്‍ ഇന്ന് ജന്ദര്‍ മന്ദറില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, കെ.സി ജോസഫ്, എം.എം ഹസന്‍,സാദിഖലി ശിഹാബ് തങ്ങള്‍, എം.പിമാരായ ഇ അഹമ്മദ്,ശശി തരൂര്‍,പി.വി അബ്ദുല്‍ വഹാബ്,എന്‍.കെ പ്രേമചന്ദ്രന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.എല്‍.എമാര്‍, മറ്റു നേതാക്കള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിഷേധ ധര്‍ണ്ണയില്‍ പ്‌ങ്കെടുക്കുന്നത്.
ഈ വിഷയങ്ങള്‍ ഉന്നയിച്ച് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റലിക്കും കേന്ദ്ര ഭക്ഷ്യ വിതരണ മന്ത്രി രാം വിലാന്‍ പാസ്വാനും സംഘം നിവേദനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."