HOME
DETAILS
MAL
ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെതിരേ കേസ്
backup
December 14 2016 | 07:12 AM
പള്ളുരുത്തി: ഓട്ടോറിക്ഷയില്‍ യാത്രക്കായി കയറിയ ആളോട് അമിത ചാര്‍ജ് വാങ്ങിയ ഡ്രൈവര്‍ക്കെതിരെ പൊലിസ് കേസ്. കണ്ണമാലി കൈതവേലി സ്വദേശി ആന്റണി ജോര്‍ജാണ് പരാതിക്കാരന് പള്ളുരുത്തി കച്ചേരിപ്പടിയില്‍ നിന്നും കൈതവേലിയിലേക്ക് യാത്ര ചെയ്യവെ മീറ്ററില്‍ വീണ 43 രൂപക്കു പകരം 80 രൂപയാത്രക്കാരനോട് ഡ്രൈവര്‍ വാങ്ങിയെടുക്കുകയായിരുന്നു. യാത്രക്കാരന് മീറ്ററിലെ പണം നല്‍കൂവെന്ന് അറിയിച്ചതോടെ ഡ്രൈവര്‍ അസഭ്യവര്‍ഷവുമായി ആക്രമിക്കാനൊരുങ്ങുകയായിരുന്നു. യാത്രക്കാരനോട് 80 രൂപ വാങ്ങി ഓട്ടോക്കാരന് സ്ഥലം വിടുകയും ചെയ്തു. പിന്നീട് ഇയാള്‍ കണ്ണമാലി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."