HOME
DETAILS
MAL
കമലിന്റെ വീട്ടിലേക്ക് ബി.ജെ.പി മാര്‍ച്ച് നടത്തി
backup
December 14 2016 | 07:12 AM
തൃശൂര്‍: അന്താരാഷ്ട്ര ചലചിത്രോത്സവത്തിലെ ദേശീയ ഗാന വിവാദത്തെത്തുടര്‍ന്ന് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന്റെ വീട്ടിലേക്കു ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് നടത്തി. ചലച്ചിത്ര മേളയില്‍ ദേശീയഗാനം കേള്‍പ്പിക്കേണ്ടതില്ലെന്ന് കമല്‍ പറഞ്ഞതായി ആരോപിച്ചാണ് ബി.ജെ.പിയുടെ പ്രതിഷേധം. സുപ്രിം കോടതി ഉത്തരവ് നാം പാലിക്കണമെന്നും എല്ലാ ഷോ തുടങ്ങുന്നതിനു മുന്‍പും എണീറ്റു നില്‍ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നാണ് കമല്‍ ഇന്നലെ പ്രതികരിച്ചിരുന്നത്. കഴിഞ്ഞ ദിവസം ചലച്ചിത്രമേളയില്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ എഴുന്നേല്‍ക്കാത്ത ചില ഡെലിഗേറ്റുകളെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇത് ഏറെ പ്രതിഷേധത്തിനു വക വെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."